ദോഹ: ഫിഫ ലോകകപ്പ് സമയത്ത് രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കുമുള്ള പ്രവർത്തന ഘടന ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
ഇനിപ്പറയുന്ന പ്രകാരം ജോലി ക്രമീകരിക്കാനാണ് ബാങ്ക് തീരുമാനം:
- ഗ്രാൻഡ് ഹമദ് സ്ട്രീറ്റിലോ ദോഹ കോർണിഷിന്റെ പരിസരത്തോ ആസ്ഥാനമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ശാഖകളിൽ 20% ജീവനക്കാർ മാത്രം ജോലിസ്ഥലത്ത് ഹാജരാകണം. 80% ജീവനക്കാരും വിദൂരമായാണ് ജോലിചെയ്യേണ്ടത്. നിലവിൽ പ്രാബല്യത്തിലുള്ള ജോലി സമയം തുടരും.
- ക്ലോസ് നമ്പർ (1) അനുസരിച്ച് മുകളിൽ സൂചിപ്പിച്ച പ്രദേശങ്ങളിൽ ആസ്ഥാനം ഇല്ലാത്ത ധനകാര്യ സ്ഥാപനങ്ങളുടെ ശാഖകൾ, നിലവിലെ വർക്ക് സമ്പ്രദായത്തിന് അനുസൃതമായി ജോലി തുടരും.
- സർക്കുലർ 2022 നവംബർ 1 മുതൽ 2022 ഡിസംബർ 19 വരെ പ്രാബല്യത്തിൽ തുടരും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/KQUGnSTIOYmG9WLSJb6RMi