WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
BusinessQatar

ലോകകപ്പിന് 5% അധികചെലവ്; 2022 ലേക്ക് ഭീമൻ ബജറ്റുമായി ഖത്തർ

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി 2022 ലെ രാജ്യത്തിന്റെ സാമ്പത്തിക ബജറ്റിന് ബുധനാഴ്ച അംഗീകാരം നൽകി. ലോകകപ്പുമായി ബന്ധപ്പെട്ട ചെലവുകൾക്കായി രാജ്യത്തിന്റെ ബജറ്റിൽ 4.9% വർദ്ധനവാണ് വകയിരുത്തിയത്. മുൻ ബജറ്റായിരുന്ന QAR 194.7 ബില്യണിൽ നിന്ന് QAR 204.3 ലേക്കാണ് തുക കുതിച്ചത്.

ദോഹയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസി [ക്യുഎൻഎ] യുടെ റിപ്പോർട്ട് പ്രകാരം, പുതിയ ബജറ്റിലെ മൊത്തം വരുമാന എസ്റ്റിമേറ്റ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22.4% വർധിച്ചു. യൂറോപ്യൻ യൂണിയനിൽ 32 ബില്യൺ യൂറോയാണ് ഖത്തർ സൂക്ഷിക്കുന്ന വിദേശ നിക്ഷേപ സ്റ്റോക്ക്.

കോവിഡിനെത്തുടർന്ന് ആഗോള ഊർജ വിലയിലെ വീണ്ടെടുപ്പിനെ അടിസ്ഥാനമാക്കിയാണ് പൊതു ബജറ്റ് എന്ന് ഖത്തറിന്റെ പുതുതായി നിയമിതനായ ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി പറഞ്ഞു. ശരാശരി എണ്ണ വില ബാരലിന് 55 ഡോളറാണ്.

കൊവിഡാനന്തര സാമ്പത്തിക വീണ്ടെടുപ്പ് സാധ്യമായെങ്കിലും, പൊതു ധനകാര്യത്തിന്റെ പ്രകടനത്തെ സ്വാധീനിക്കുന്ന എണ്ണ വിലയിലെ ഏറ്റക്കുറച്ചിലിന്റെ വെളിച്ചത്തിൽ യാഥാസ്ഥിതിക കണക്കുകൾ തുടരേണ്ടതിന്റെ ആവശ്യകത അൽ കുവാരി ചൂണ്ടിക്കാട്ടി.

പുതിയ ബജറ്റിന്റെ ആസൂത്രിത ചെലവുകളിലെ വർധനയെക്കുറിച്ച് അഭിപ്രായപ്പെട്ട ധനമന്ത്രി, രാജ്യം ഫിഫ ലോകകപ്പുമായി അടുക്കുന്തോറും, ബന്ധപ്പെട്ട ചെലവുകൾ വർദ്ധിക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് പറഞ്ഞു.

കൂടാതെ, ധനകമ്മി 8.3 ബില്യൺ റിയാൽ ആയിരിക്കുമെന്ന് അൽ കുവാരി കണക്കാക്കുന്നു. ഇത് ലഭ്യമായ ക്യാഷ് ബാലൻസുകളും ആവശ്യമെങ്കിൽ പ്രാദേശിക, വിദേശ ഡെറ്റ് ഇൻസ്ട്രുമെന്റുകളും ഉപയോഗിച്ച് നികത്താൻ ധനമന്ത്രാലയം ശ്രമിക്കുന്നുണ്ട്.

മൊത്തം ബജറ്റിൽ, അടിസ്ഥാന സൗകര്യ പദ്ധതികളും പൗരന്മാരുടെ ഭൂമി വികസനവും ഉൾപ്പെടെയുള്ള പ്രധാന പദ്ധതികൾക്കായി 74 ബില്യൺ റിയാൽ വകയിരുത്തിയിട്ടുണ്ട്.

മൊത്തം ബജറ്റിന്റെ 8.7%, 17.8 ബില്യൺ ഖത്തർ റിയാൽ, വിദ്യാഭ്യാസ മേഖലയിലേക്ക് മാത്രമായി ഉപയോഗിക്കും. മറ്റൊരു QAR 20 ബില്യൺ, അഥവാ ചെലവിന്റെ 9.8%, ആരോഗ്യ മേഖലയ്ക്ക് വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button