WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഗാസയിൽ നിന്നുള്ള രോഗികളെ സഹായിക്കുന്നതിൽ ഖത്തറിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കിഴക്കൻ മെഡിറ്ററേനിയൻ റീജിയണൽ ഡയറക്ടർ ഡോ. ഹനൻ ബാൽക്കി, ഗാസയിൽ നിന്നുള്ള രോഗികളെ സഹായിക്കുന്നതിൽ അംഗരാജ്യങ്ങളെ അഭിനന്ദിച്ചു, പ്രത്യേകിച്ചും ഖത്തറിൻ്റെ പങ്ക് അവർ എടുത്തു കാണിക്കുകയുണ്ടായി. ദോഹയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

മേഖലയിലേക്ക് സഹായം ലഭിക്കുന്നതിലെ വലിയ വെല്ലുവിളികളെക്കുറിച്ച് ഡോ. ബൽക്കി പരാമർശിച്ചു, പ്രത്യേകിച്ച് പരിക്കേറ്റവരെ ഗാസയിൽ നിന്ന് മാറ്റുന്നതിൽ വലിയ പ്രതിസന്ധിയുണ്ടെന്ന് അവർ പറഞ്ഞു. ഈ പ്രശ്‌നങ്ങൾക്കിടയിലും നൂറുകണക്കിന് രോഗികളെയും അവരുടെ കുടുംബങ്ങളെയും ഗാസയിൽ നിന്ന് എത്തിച്ചതിന് അവർ ഖത്തറിന് നന്ദി പറഞ്ഞു. ദോഹയിലെ അൽ തുമാമ കോംപ്ലക്‌സ് സന്ദർശിച്ച വേളയിൽ, പരിക്കേറ്റ രോഗികൾക്ക് വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും ചില കുട്ടികൾ സ്‌കൂളിൽ പോലും പോകുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

“ഗാസയിൽ നിന്ന് രോഗികളെ സ്വീകരിച്ച എല്ലാ രാജ്യങ്ങൾക്കും, പ്രത്യേകിച്ച് ഖത്തറിനോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. 900-ലധികം രോഗികളേയും അവരുടെ കുടുംബാംഗങ്ങളേയും ഖത്തർ സ്വാഗതം ചെയ്‌തു. അൽ തുമാമ കോംപ്ലക്‌സിൽ ഞങ്ങൾ മൂന്ന് കുടുംബങ്ങളെ സന്ദർശിക്കുകയും അവരോട് സംസാരിക്കുകയും അവരുടെ കഥകൾ കേൾക്കുകയും ചെയ്‌തു” ഡോ. ബൽഖി പറഞ്ഞു.

ഖത്തറിൻ്റെ ശ്രമങ്ങളെ അവർ പ്രശംസിക്കുകയും കൂടുതൽ ഫലപ്രദമായി പിന്തുണ നൽകുന്നതിനുള്ള മാർഗങ്ങൾ അവർ നിർദ്ദേശിച്ചിട്ടുണ്ടെന്നു പരാമർശിക്കുകയും ചെയ്‌തു. ഗാസയിലെ പ്രതിസന്ധി ബാധിച്ചവർക്ക് സഹായം നൽകാനുള്ള ഖത്തറിൻ്റെ പ്രതിജ്ഞാബദ്ധത ഉയർത്തിക്കാട്ടി, രോഗികളെ ഒഴിപ്പിക്കാൻ ലോകാരോഗ്യ സംഘടനയെ ആശ്രയിക്കുന്ന രാജ്യങ്ങളുമായി സഹകരണം അവർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button