ദോഹ: കോവിഡ് രണ്ടാം ഘട്ട ഇളവുകൾക്കൊപ്പം വാക്സീൻ ഇത് വരെയും സ്വീകരിക്കാത്ത സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള പുതിയ നിർദ്ദേശമാണ് നിർബന്ധ പ്രതിവാര റാപ്പിഡ് ആന്റിജൻ ടെസ്റ്റ്. എന്നാൽ ഇതിനായി സ്വകാര്യ പരിശോധന കേന്ദ്രങ്ങളെ മാത്രമാണ് ആശ്രയിക്കേണ്ടത് എന്നു പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മൂക്കിൽ നിന്നും സ്രവമെടുത്ത ശേഷം പതിനഞ്ച് മിനിറ്റിനുള്ളിൽ ഫലം ലഭ്യമാകുന്ന പരിശോധനയാണ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ്. 50 റിയാൽ ആണ് ഒരു ടെസ്റ്റിനുള്ള ചാർജ്ജ്.
വാക്സീൻ രണ്ട് ഡോസും സ്വീകരിച്ചവർ, കഴിഞ്ഞ 9 മാസത്തിനുള്ളിൽ കോവിഡ് ബാധിച്ച് മാറിയവർ, ആരോഗ്യസ്ഥിതി അനുവദിക്കില്ല എന്നു മെഡിക്കൽ റിപ്പോർട്ടുള്ളവർ എന്നിവർക്ക് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ആവശ്യമില്ല.