ദോഹ: കോവിഡ് വാക്സിനേഷൻ പൂർത്തിയാകാത്ത വിവിധ സ്വകാര്യ, പൊതുസ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള പ്രതിവാര ആന്റിജൻ ടെസ്റ്റ് നിര്ബന്ധമാണെന്നു പൊതുജനാരോഗ്യമന്ത്രാലയം ഓർമിപ്പിച്ചു. രാജ്യത്തിന്റെ പൊതുസുരക്ഷയും കോവിഡ് പ്രതിരോധവും പരിഗണിച്ച് ജീവനക്കാർ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നാവശ്യപ്പെട്ട അധികൃതർ, പ്രതിവാര ആന്റിജൻ ടെസ്റ്റിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
വാക്സീൻ രണ്ട് ഡോസും പൂർത്തിയാക്കിയവർ, കഴിഞ്ഞ 9 മാസത്തിനുള്ളിൽ കോവിഡ് ബാധിച്ച് മാറിയവർ, ആരോഗ്യസ്ഥിതി അനുവദിക്കില്ല എന്നു മെഡിക്കൽ റിപ്പോർട്ടുള്ളവർ എന്നിവർക്ക് മാത്രമാണ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ആവശ്യമില്ലാത്തത്.
സ്വകാര്യകേന്ദ്രങ്ങളിൽ മാത്രമാണ് ഈ ടെസ്റ്റ് ലഭ്യമാവുക. പുതുതായി അപ്‌ഡേറ്റ് ചെയ്ത കേന്ദ്രങ്ങൾ ഉൾപ്പെടെ 81 കേന്ദ്രങ്ങളിൽ ടെസ്റ്റ് അംഗീകൃതമാണ്. 50 റിയാലാണ് ചാർജ്ജ്. കേന്ദ്രങ്ങളുടെ ലിസ്റ്റ് താഴെ: