ഗ്രേസ് പിരീഡ് ഇന്ത്യൻ പ്രവാസികൾക്ക് സംശയങ്ങൾ തീർക്കാം; വെബിനാർ നാളെ

ദോഹ: ഖത്തറിൽ വീസ നിയമങ്ങൾ ലംഘിച്ച അനധികൃത താമസക്കാരായ പ്രവാസികൾക് ലീഗൽ സ്റ്റാറ്റസ് തിരുത്തുന്നത് സംബന്ധിച്ച്, ഇന്ത്യൻ പ്രവാസികൾക്ക് മാത്രമായി പ്രത്യേക വെബിനാർ സംഘടിപ്പിക്കുന്നു.
ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് സെർച്ച് ആൻഡ് ഫോളോ അപ്പ്, യൂണിഫൈഡ് സർവീസസ് വകുപ്പുകളുമായി സഹകരിച്ച് ഇന്ത്യ കൾച്ചറൽ സെന്റർ (ഐസിസി), ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്) എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുക.
Cisco WebEx വെർച്വൽ മീറ്റിംഗ് ആപ്ലിക്കേഷനിലൂടെ ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്കായി നാളെ (14/2/2022 തിങ്കൾ) വൈകുന്നേരം 7 മണിക്ക് ആണ് വെബിനാർ.
വെബിനാറിൽ രജിസ്റ്റർ ചെയ്യുന്നതിന്, Google ഫോം പൂരിപ്പിക്കുക: (https://forms.gle/bp2xDASTzc6Y2ggQ8).
Webex മീറ്റിംഗ് ലിങ്ക്: https://moitelecoms.webex.com/moitelecoms/j.php?MTID=mce8a2fc99836f3ad7d25d51b0e0bb578
മീറ്റിംഗ് നമ്പർ (ആക്സസ് കോഡ്): 2407 692 3873
മീറ്റിംഗ് പാസ്‌വേഡ്: 1234
വെബിനാറിൽ, പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള ഏകീകൃത സേവന വകുപ്പിലെ ഉദ്യോഗസ്ഥൻ നിയമം ലംഘിക്കുന്നവരുടെ സ്റ്റാറ്റസ് ശരിയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിക്കും.
കൂടാതെ, സൽവ റോഡിൽ സ്ഥിതി ചെയ്യുന്ന സെർച്ച് ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥൻ, ഗ്രേസ് പിരീഡിൽ നിയമലംഘകർക്ക് നൽകിയ സേവനങ്ങളുടെ വിശദാംശങ്ങളും പങ്കിടും.
അറബിയിലും ഇംഗ്ലീഷിലും തത്സമയം വെബിനാർ ലഭ്യമാകും.
താൽപ്പര്യമുള്ള ആർക്കും മുകളിലെ ലിങ്ക് ഉപയോഗിച്ച് മീറ്റിംഗിൽ ചേരാം. Cisco WebEx മീറ്റിംഗ് ആപ്പ് ആദ്യമായി ഉപയോഗിക്കുന്ന ഉപയോക്താക്കളോട് ആപ്പ് മുൻകൂട്ടി ഡൗൺലോഡ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
50% പിഴയിളവ് ഉൾപ്പെടെ ലഭ്യമാകുന്ന ഗ്രേസ് പിരീഡ് മാർച്ച് 31 നാണ് അവസാനിക്കുന്നത്.