ഖത്തറിൽ എല്ലാ വീടുകളിലും വെയിസ്റ്റ് കണ്ടെയ്‌നറുകൾ നൽകും
ഉറവിടത്തിൽ തന്നെ മാലിന്യം വേർതിരിക്കുന്നതിനുള്ള തരത്തിൽ ഖത്തറിലെ എല്ലാ വീടുകളിലും മാലിന്യ പാത്രങ്ങൾ നൽകുമെന്ന് മുനിസിപ്പൽ അധികൃതർ അറിയിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് പൂർണമായും നടപ്പാക്കും.
ട്രാഷ് ക്യാനുകളുടെ വിതരണം ഈ വർഷം ജൂൺ മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജനറൽ ക്ലീൻലിനസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മുഖ്ബിൽ മധൂർ അൽ ഷമ്മരി പറഞ്ഞു.
വെയിസ്റ്റ് കണ്ടെയ്‌നറുകളുടെ വിതരണം ആദ്യം ദോഹയിൽ ആരംഭിക്കുമെന്നും 2023 മുതൽ 2025 വരെ അല്ലെങ്കിൽ പരമാവധി 5 വർഷത്തിനുള്ളിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വീടുകളിൽ ചവറ്റുകുട്ടകൾ സ്ഥാപിക്കുകയും മാലിന്യങ്ങൾ തരംതിരിച്ച ശേഷം സംസ്കരിക്കാൻ ആളുകളെ ബോധവത്കരിക്കുകയും തരംതിരിച്ച മാലിന്യം ശേഖരിക്കാൻ വാഹനങ്ങൾ നൽകുകയും ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
വീടുകളിൽ രണ്ട് തരം ചവറ്റുകുട്ടകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. “ചാരനിറത്തിലുള്ള കണ്ടെയ്‌നർ ഭക്ഷ്യാവശിഷ്ടങ്ങൾക്കും (ജൈവമാലിന്യങ്ങൾ) പുനരുപയോഗിക്കാവുന്ന വസ്തുക്കൾക്കുള്ളത് നീല പാത്രവുമാണ്. ചവറ്റുകുട്ടകൾ ആവശ്യാനുസരണം വ്യത്യസ്ത വലുപ്പത്തിലുള്ളതായിരിക്കും, അവ വീടുകൾക്ക് പുറത്ത് സ്ഥാപിക്കും.
ഖത്തർ നാഷണൽ വിഷൻ 2030 ന്റെ ഭാഗമായി സുസ്ഥിരതയ്ക്കും സർക്കുലർ സമ്പദ്‌വ്യവസ്ഥയ്ക്കും പുനരുപയോഗം വർദ്ധിപ്പിക്കാനുമാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ പരിപാടി ലക്ഷ്യമിടുന്നത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp