എല്ലാ കടൽജോലികളും നിർത്തിവെക്കാൻ മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറൻ കാറ്റ് 32 മൈൽ വേഗത കൈവരിച്ചു. ഒരാഴ്ച്ച വരെ സ്ഥിതിഗതികൾ രൂക്ഷം.
ദോഹ: ഖത്തറിൽ ദിവസങ്ങളായി തുടരുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് വീണ്ടും ശക്തി കൈവരിക്കുകയും പുതിയ കാറ്റുകൾ രൂപപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ കടൽ ജോലികളും ഒഴിവാക്കാൻ ഖത്തർ കാലാവസ്ഥ വകുപ്പ് ഔദ്യോഗിക ട്വിറ്റർ പേജിൽ മുന്നറിയിപ്പ് നൽകി. തിരമാലകൾ 12 അടി വരെ ഉയരം കൈവരിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.
നേരത്തെ 30 നോട്ട് വേഗത്തിൽ പ്രവചിക്കപ്പെട്ട വടക്കുപടിഞ്ഞാറൻ കാറ്റ് അൽ ഗിഷാം മേഖലയിൽ 32 മൈൽ വേഗത രേഖപ്പെടുത്തി. ഒപ്പം പൊടിക്കാറ്റും ശക്തമാവുകയാണ്. മുഖയിൻസിലും അൽ ഗിഷാമിലും കാഴ്ച്ച 3 കിലോമീറ്ററോളം കുറഞ്ഞതായും യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
ഇതേ തീവ്ര കാലാവസ്ഥ അടുത്ത ശനിയാഴ്ച (ജൂണ് 19) വരെ, ഒരു വാരം നീണ്ടുനിൽക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വടക്കുപടിഞ്ഞാറൻ കാറ്റ് 12-27 നോട്ട് മുതൽ 40 മൈൽ വരെ വേഗത കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്. പ്രത്യേകിച്ച് വാരാന്ത്യത്തിൽ സ്ഥിതിഗതികൾ രൂക്ഷമാകും. പൊടിക്കാറ്റ് കാരണം പകൽ സമയത്ത് കാഴ്ച്ച 2 കി.മി യിലും കുറവായി മങ്ങുകയും, വൈകുന്നേരത്തോടെ കാറ്റിന്റെ വേഗത കുറയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
استمرار تأثر البلاد برياح قوية حتى نهاية الأسبوع القادم مع غبار مثار وطقس مغبر أحياناً. #قطر
— أرصاد قطر (@qatarweather) June 10, 2021
Strong Northwesterly wind expected to continue until the end of next week with blowing dust and dusty weather at times. #Qatar pic.twitter.com/tycy6tZjsh