ഹയ്യ കാർഡിലെത്തി ജോലി ചെയ്യുന്നതിനെതിരെ മുന്നറിയപ്പുമായി ഖത്തർ അധികൃതർ. രാജ്യം സന്ദർശിക്കാനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം താമസിക്കാനുമുള്ള പ്രത്യേക എൻട്രി പെർമിറ്റാണ് ഹയ്യാ കാർഡെന്നും ഇത് ജോലി സംബന്ധമായ കാര്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും അധികൃതർ നിർദ്ദേശം നൽകി.
ഹയ്യ കാര്ഡിന്റെ ദുരുപയോഗം വ്യാപകമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഹയ്യ കാർഡിൽ എത്തി ജോലി ചെയ്തതിന് പലരേയും അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു.
നിലവിൽ 2024 ജനുവരി 24 വരെയാണ് ഹയ്യാ കാർഡിന്റെ കാലാവധി. എക്‌സ്‌പോ ദോഹ, 2024 ലെ ഏഷ്യ കപ്പ് ഫുട്‌ബോൾ തുടങ്ങിവ മുൻനിർത്തി ഹയ്യ കാലാവധി നീട്ടുമെന്ന് സൂചനകൾ ഉണ്ട്. എന്നാൽ ദുരുപയോഗം അതിനെ ബാധിച്ചേക്കുമെന്നും നിരീക്ഷകർ ആശങ്ക പങ്കുവെക്കുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KEKqAE6evvwAVoZC0kJ31r