WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഖത്തറിൽ ഭരണഘടനാ ഭേദഗതിക്കുള്ള അഭിപ്രായവോട്ടെടുപ്പ് ആരംഭിച്ചു

ഖത്തറിൽ ഭരണഘടനാ ഭേദഗതിക്കുള്ള അഭിപ്രായവോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണിക്ക് ആരംഭിച്ചു. ഭരണഘടനാ ഭേദഗതികൾക്കായുള്ള റെഫറണ്ടം ജനറൽ കമ്മിറ്റി 10 പേപ്പർ വോട്ടിംഗ് സ്റ്റേഷനുകളും 18 ഇലക്ട്രോണിക് വോട്ടിംഗ് സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്. യോഗ്യതയുള്ള ഖത്തർ പൗരന്മാർക്ക് അവിടെയെത്തി നേരിട്ട് വോട്ടുചെയ്യാം. വോട്ടർമാർ അവരുടെ ഖത്തറി ഐഡി, ഖത്തർ ഡിജിറ്റൽ ഐഡി എന്നിവ ഹാജരാക്കണം. അതല്ലെങ്കിൽ അവർക്ക് ഖത്തറിനകത്തു നിന്നും പുറത്തു നിന്നും Metrash2 ആപ്പ് ഉപയോഗിച്ച് വിദൂരമായി വോട്ടു ചെയ്യാം. വോട്ടിംഗ് ചോയ്‌സ് “യെസ്” അല്ലെങ്കിൽ “നോ” എന്നതാണ്.

ചരിത്രപരമായ ഈ ദിവസത്തിൽ പങ്കാളികളാവാൻ രാവിലെ നേരത്തെ തന്നെ ആളുകൾ പോളിംഗ് സ്റ്റേഷനുകൾക്ക് പുറത്ത് ഒത്തുകൂടാൻ തുടങ്ങി. ഈ ഇവൻ്റ് വിജയകരമാക്കാനുള്ള ഉത്സാഹവും പ്രതിബദ്ധതയും അവർ പ്രകടമാക്കുന്നു. വൈകിട്ട് ഏഴ് മണി വരെ വോട്ടെടുപ്പ് തുടരും. തുടർന്ന്, വോട്ടെണ്ണൽ ഉടനെ തന്നെ ആരംഭിക്കും, ജനറൽ കമ്മിറ്റി 24 മണിക്കൂറിനുള്ളിൽ ഫലം പ്രഖ്യാപിക്കുകായും ചെയ്യും.

ഒക്ടോബർ 29-ന്, അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പുറപ്പെടുവിച്ച 2024-ലെ ഡിക്രി നമ്പർ (87) പ്രകാരം 18 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും ഈ പൊതു റഫറണ്ടത്തിൽ പങ്കെടുക്കാം. കൂടാതെ, പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ഖത്തരി ജീവനക്കാർക്കും നവംബർ 5ന് രാവിലെ 11:00 മണിക്ക് ജോലി അവസാനിപ്പിക്കാനും കാബിനറ്റ് അനുമതി നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button