വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, മൊബൈൽ ഫോൺ ഉപയോഗിക്കുക പോലുള്ള നിയമലംഘനങ്ങൾക്ക് പുതിയ റഡാർ സിസ്റ്റം പ്രകാരമുള്ള വയലേഷൻ മെസേജുകൾ ഡ്രൈവർമാർക്ക് ഓഗസ്റ്റ് 27 മുതൽ ലഭിച്ച് തുടങ്ങും. എന്നാൽ സെപ്റ്റംബർ 2 വരെ പിഴ ഈടാക്കില്ല.
നിയമലംഘനങ്ങൾ അന്നേ ദിനം മുതൽ പുതിയ സംവിധാനം വഴി രേഖപ്പെടുത്തും. പുതിയ തീരുമാനം രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കും. ആദ്യ ഘട്ടം ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 2 വരെ വാഹനമോടിക്കുന്നവർക്ക് നിയമലംഘന സന്ദേശം വഴി മുന്നറിയിപ്പ് നൽകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ റഡാർ ആൻഡ് സ്കെയിൽസ് വകുപ്പ് മേധാവി മേജർ ഹമദ് അലി അൽ മുഹന്നദി പറഞ്ഞു.
സെപ്റ്റംബർ 3 മുതൽ വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമായ ട്രാഫിക് നിയമലംഘനങ്ങൾക്കായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഓട്ടോമേറ്റഡ് നിരീക്ഷണം ആരംഭിക്കും.
ബോധവൽക്കരണ കാലയളവിലെ സന്ദേശത്തിൽ ‘സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്റെയോ മൊബൈൽ ഉപയോഗിക്കാത്തതിന്റെയോ നിയമലംഘനം ഏകീകൃത റഡാർ സംവിധാനത്തിലൂടെ റെക്കോർഡുചെയ്യുമെന്ന് ഖത്തർ ടിവിയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
രണ്ടാം ഘട്ടം സെപ്റ്റംബർ 3 ന് ആരംഭിക്കും, തുടർന്ന് വയലേഷൻ ടിക്കറ്റ് നൽകുന്നതിനൊപ്പം പിഴയും ആരംഭിക്കും – അൽ മുഹന്നദി പറഞ്ഞു. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ നമ്പർ 54 പ്രകാരം വാഹനമോടിക്കുന്നവരുടെ ശ്രദ്ധ തിരിക്കുന്ന രീതിയിൽ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണോ മറ്റേതെങ്കിലും (വിഷ്വൽ ടൂളുകൾ) ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കുന്നതിന് 500 റിയാൽ പിഴ ഈടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് ലംഘനങ്ങളും ഏകീകൃത റഡാർ സംവിധാനത്തിലൂടെ കണ്ടെത്തുമെന്നും സീറ്റ് ബെൽറ്റിന്റെ അതേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാലും നിയമലംഘകൻ പൂർണ്ണമായും പിടിക്കപ്പെടുമെന്നും അവ മെട്രാഷ്2-ൽ റെക്കോഡ് ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ItatawJ3RNwJbjOVjp8pqG