Qatar

സീലൈൻ പ്രദേശത്ത് കടലിലേക്ക് ഒഴുകിപ്പോയ വാഹനത്തെ വിജയകരമായി കരയിലേക്കെത്തിച്ചു

സീലൈൻ പ്രദേശത്ത് കടലിലേക്ക് ഒഴുകിപ്പോയ ഒരു വാഹനം പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും തീരദേശ, അതിർത്തി സുരക്ഷാ, ആംബുലൻസ് സർവീസുകളുടെയും നേതൃത്വത്തിലുള്ള രക്ഷാസംഘം വിജയകരമായി കരയിലേക്കെത്തിച്ചു.

ഒരു വാഹനം വെള്ളത്തിൽ കുടുങ്ങിയതായി മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈനിൽ ഉദ്യോഗസ്ഥർക്ക് എമർജൻസി കോൾ ലഭിച്ചു. രക്ഷാസംഘം ഉടൻ സ്ഥലത്തെത്തി വാഹനം സുരക്ഷിതമായി പുറത്തെടുത്തു. ആർക്കും പരിക്കില്ല, നാശനഷ്‌ടങ്ങളും ഉണ്ടായില്ല.

ആരുടെയും ജീവൻ അപകടത്തിലല്ലെന്നും എല്ലാ ടീമുകളുടെയും വേഗത്തിലുള്ളതും ഏകോപിതവുമായ ശ്രമത്തെ അഭിനന്ദിക്കുന്നുവെന്നും മന്ത്രാലയം അറിയിച്ചു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/LHsDNvsaDtU8kIXlVBkdon

Related Articles

Back to top button