സെപ്റ്റംബർ 9 ന് കോർണിഷിൽ നിശ്ചിത വാഹനങ്ങളെ തിരിച്ചു വിടും
ദോഹ: സെപ്റ്റംബർ 9 വെള്ളിയാഴ്ച നടക്കുന്ന ലുസൈൽ സൂപ്പർ കപ്പിൽ ദോഹയിലെ ഉയർന്ന വാഹന ഗതാഗതം നിയന്ത്രിക്കാനായി പ്രത്യേക പദ്ധതി കോർണിഷ് ക്ലോഷർ കമ്മിറ്റി പ്രഖ്യാപിച്ചു.
ഇതിന്റെ ഭാഗമായി, ഉച്ച തിരിഞ്ഞ് 3-10 മുതൽ, ജനറൽ ട്രാൻസ്പോർട്ട് നമ്പർ പ്ലേറ്റുകളും കറുത്ത പ്രൈവറ്റ് ട്രാൻസ്പോർട്ട് നമ്പർ പ്ലേറ്റുകളുമുള്ള വാഹനങ്ങളെ സെൻട്രൽ ദോഹയിൽ നിന്ന് തിരിച്ചുവിടും.
പൊതുഗതാഗത നമ്പർ പ്ലേറ്റോ സ്വകാര്യ ബ്ലാക്ക് നമ്പർ പ്ലേറ്റോ ഉള്ള ഒരു വാഹനം മാത്രം സ്വന്തമായുള്ള ആളുകളെയും മൊവാസലാത്ത്, ഖത്തർ റെയിൽ പൊതുഗതാഗത വാഹനങ്ങളെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി ഈ റോഡുകളിലേക്ക് പ്രവേശിക്കാൻ അനുവദിക്കും.
എ-റിങ് റോഡ്, ബി-റിങ് റോഡ്, സി-റിങ് റോഡ്, അഹമ്മദ് ബിൻ അലി സ്ട്രീറ്റ്, അൽ ജാമിയ സ്ട്രീറ്റ്, അൽ ഖഫ്ജി സ്ട്രീറ്റ്, കോർണിഷ് സ്ട്രീറ്റ്, അൽ ബിദ്ദ സ്ട്രീറ്റ്, ഒനൈസ എന്നിവയും എല്ലാ ഇന്റർസെക്‌റ്റിങ് റോഡുകളും നിയന്ത്രണത്തിൽ ഉൾപ്പെടും.