ജിസിസി യിലെ ആദ്യത്തെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖ് ഖത്തറിലെ ഇന്ത്യൻ നഴ്സുമാർക്കായി സംഘടിപ്പിച്ച സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് സീസൺ 3 മിസയിദ് എം ഐ സി സ്റ്റേഡിയത്തിൽ സമാപിച്ചു, യുണീഖ് കായിക വിഭാഗത്തിന്റെ പത്താമത്തെ ഇവന്റ് കൂടി ആയിരുന്നു ഇത്.
വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് 10 ടീമുകളിലായി 120 നഴ്സുമാർ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളിൽ
ഖത്തർ റെഡ് ക്രെസന്റ് ഹെൽത്ത് സെന്ററിലെ ആൽഫ എഫ് സി ജേതാക്കളും, ബി സി എഫ്സി ക്യു ർ ഐ റണ്ണർ അപ്പും ആയി.
പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആയി നിസാർ കാമശേരി, ബെസ്റ്റ് ഗോൾ കീപ്പറായി അസ്കറിനെയും, ടോപ് സ്കോറർ അജ്മൽ റോഷൻ, ഫെയർ പ്ലേ അവാർഡ് ഫ്രണ്ട്സ് യുണൈറ്റഡ് സൗദിയും അർഹരായി.
യുണീഖ് പ്രസിഡന്റ് ലുത്ഫി കലമ്പന്റെ അധ്യക്ഷതയിൽ ചേർന്ന വർണാഭമായ സമാപന ചടങ്ങിൽ ഐ ബി പി സി വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ, ഖത്തർ കമ്മ്യൂണിറ്റി പോലീസിങ് ഡിപ്പാർട്മെന്റ് അവയർനസ് സെക്ഷൻ ഓഫീസർ
ഫസ്റ്റ് ലഫ്റ്റ്നന്റ്:ഖാലിദ് ഹുസൈൻ അൽ ശമ്മാരി, ഖത്തർ പോലീസ് സ്പോർട്സ് ഫെഡറേഷൻ ഓഫീസർ ലഫ്റ്റ്നന്റ്:ഖാലിദ് ഖമിസ് മുബാറക് അൽ ഹമദ്, മിനിസ്ട്രി ഓഫ് ഇന്റീരിയർ കമ്മ്യൂണിറ്റി റീച് ഔട്ട് ഓഫീസ് കോർഡിനേറ്റർ ഫൈസൽ അൽ ഹുദവി, കമ്മ്യൂണിറ്റി കോർഡിനേറ്റർ ബഹാവുദ്ദീൻ ഹുദവി, ഫിൻഖ്യു ട്രഷറർ ഇജാസ് എന്നിവർ പങ്കെടുത്തു.
ഫൈനലിൽ മത്സരിച്ച ടീം അംഗങ്ങൾക്ക് ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ പി അബ്ദുൽ റഹ്മാൻ, ഐ സി ബി എഫ് സെക്രട്ടറി ബോബൻ വർക്കി യുണീഖ് സെക്രട്ടറി ബിന്ദു ലിൻസൺ, അഡ്വൈസറി ചെയർപേസൺ മിനി സിബി,സ്പോർട് വിംഗ് അംഗങ്ങൾ , യൂണിക് എംസി അംഗങ്ങളും ചേർന്ന് ആശംസകൾ അറിയിച്ചു.
ഇന്ത്യൻ നേഴ്സുമാരുടെ കുടുംബങ്ങൾക്കും, കുട്ടികൾക്കുമായി പ്രത്യേകം ഒരുക്കിയ മത്സരങ്ങൾ വേറിട്ട അനുഭവമായി.
ഇന്ത്യൻ നഴ്സിംഗ് കമ്മ്യൂണിറ്റിയുടെ കായിക മികവിനായി ഇത്തരം സ്പോർട്സ് ഇവന്റുകൾ തുടർന്നും സംഘടിപ്പിക്കുമെന്ന് യൂണിക് സ്പോർട്സ് ലീഡ് സലാഹ് പട്ടാണി അറിയിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD