
2022 ലെ ഫിഫ ലോകകപ്പ് ഖത്തറിന് തയ്യാറെടുക്കാൻ യുഎസ്എ ദേശീയ ഫുട്ബോൾ ടീം ഇന്നലെ ദോഹയിലെത്തി. ടൂർണമെന്റ് ആരംഭിക്കുന്നതിന് പത്ത് ദിവസം മുമ്പ് ഖത്തറിലെത്തുന്ന ആദ്യ ടീമായി യുഎസ്. നേരത്തെ ജപ്പാൻ ടീമംഗങ്ങൾ ഖത്തറിൽ ലാൻഡ് ചെയ്തിരുന്നു എങ്കിലും ഒരു ടീമിന്റെ മുഴുവൻ സ്ക്വാഡും എത്തുന്നത് യുഎസ് ആണ്.
ഗ്രെഗ് ബെർഹാൾട്ടർ പരിശീലിപ്പിക്കുന്ന അമേരിക്കൻ ടീം പേളിലെ മാർസ മലാസ് കെമ്പിൻസ്കിയിലാണ് താമസിക്കുന്നത്. ഏകദേശം 15 കിലോമീറ്റർ (ഒമ്പത് മൈൽ) അകലെയുള്ള അൽ ഗരാഫ ക്ലബ് ഗ്രൗണ്ടിൽ ടീം പരിശീലനം നടത്തും.
എട്ട് വർഷത്തിന് ശേഷം ആദ്യമായാണ് അമേരിക്ക ലോകകപ്പ് കളിക്കുന്നത്. ലോകകപ്പിനുള്ള 26 അംഗ ടീമിന്റെ അന്തിമ പട്ടിക കോച്ച് ബെർഹാൾട്ടർ ഇന്ന് പ്രഖ്യാപിച്ചു.
ഇറാൻ, വെയിൽസ്, ഇംഗ്ലണ്ട് എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് യുഎസ് ദേശീയ ഫുട്ബോൾ ടീം മത്സരിക്കുന്നത്.
നവംബർ 21 ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വെയ്ൽസിനെതിരെ ഗ്രൂപ്പ് ബിയിൽ ലോകകപ്പ് ആരംഭിക്കുന്ന ടീം നവംബർ 25 ന് അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെ നേരിടും. തുടർന്ന് നവംബർ 29 ന് അൽ തുമാമ സ്റ്റേഡിയത്തിൽ ഇറാനെതിരെയാണ് അവസാന ഗ്രൂപ്പ് മത്സരം.
11 ലോകകപ്പുകളിൽ അമേരിക്ക കളിച്ചിട്ടുണ്ട്. 1930ലെ ആദ്യ ടൂർണമെന്റിൽ അവർ മൂന്നാം സ്ഥാനത്തായിരുന്നു, 1950 ലോകകപ്പിൽ ഇംഗ്ലണ്ടിനെ 1-0ന് പരാജയപ്പെടുത്തി, 2002ൽ ക്വാർട്ടർ ഫൈനലിലെത്തി. 1990 മുതൽ 2014 വരെ എല്ലാ ലോകകപ്പിലും എത്തിയെങ്കിലും 2018 റഷ്യയിൽ യോഗ്യത നേടിയില്ല.
അതേസമയം, ടീമുകളുടെ വരവ് തിയ്യതികൾ ഇങ്ങനെ:

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/G3fZOPNAOhVFd0qZOmEFaw