ചൈനയിൽ നിന്ന് ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാരും (പൗരന്മാർ, താമസക്കാർ, സന്ദർശകർ) 2023 ജനുവരി 3 ചൊവ്വാഴ്ച വൈകുന്നേരം മുതൽ, വാക്സിനേഷനോ പ്രതിരോധശേഷിയോ പരിഗണിക്കാതെ, ഖത്തറിലേക്ക് പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് പിസിആർ ഫലം ഹാജരാക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ഖത്തറിലേക്ക് വരുന്ന യാത്രക്കാരെയും സമൂഹത്തെയും വൈറസിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള താൽക്കാലിക നടപടിയാണ് പുതിയ കോവിഡ് യാത്രാ നയം. ചൈനയിലെ ജനസംഖ്യയിൽ നിലവിൽ കോവിഡ് വ്യാപകമായയി പടരുന്നെണ്ടെന്നു മന്ത്രാലയം അഭിപ്രായപ്പെട്ടു.
വിദേശത്ത് നിന്ന് വരുന്ന എല്ലാ യാത്രക്കാർക്കും ഇനി ക്വാറന്റൈൻ നിർബന്ധമല്ല. എന്നിരുന്നാലും, ഖത്തറിലെത്തിയ ശേഷം വൈറസ് ബാധിച്ച യാത്രക്കാർ രാജ്യത്തെ നടപടിക്രമങ്ങൾക്കനുസൃതമായി ഐസൊലേഷന് വിധേയമാക്കണം.
അതേസമയം, ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കും രാജ്യത്ത് എത്തുമ്പോൾ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തേണ്ടത് നിർബന്ധമല്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB