Qatar

ഉമ്മ് അൽ-മാ ബീച്ചിൽ സന്ദർശകർ നട്ടുപിടിപ്പിച്ച നിരവധി മരങ്ങൾ നീക്കം ചെയ്‌ത്‌ പരിസ്ഥിതി മന്ത്രാലയം

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും വന്യജീവി സംരക്ഷണ വകുപ്പും പ്രകൃതി സംരക്ഷണ വകുപ്പും ചേർന്ന്, ഉമ്മ് അൽ-മാ ബീച്ചിൽ സന്ദർശകർ നട്ടുപിടിപ്പിച്ച നിരവധി മരങ്ങൾ നീക്കം ചെയ്‌തു. ഈ മരങ്ങൾ പ്രകൃതിദത്ത ചുറ്റുപാടുകൾക്ക് അനുയോജ്യമല്ലാത്തതും പ്രാദേശിക പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്നതുമാണ്.

അതേസമയം, പരിസ്ഥിതിയെക്കുറിച്ച് കരുതലുള്ളവരാണെന്ന് കാണിക്കുന്നതിനായി, മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിൽ സന്ദർശകർ നടത്തിയ ശ്രമങ്ങൾക്ക് മന്ത്രാലയം നന്ദി പറഞ്ഞു. എന്നിരുന്നാലും, ഖത്തറിലുടനീളം പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിന്, ഏതെങ്കിലും പാരിസ്ഥിതിക പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് മന്ത്രാലയവുമായി ചർച്ചകൾ നടത്താനും എല്ലാവരെയും ഓർമ്മിപ്പിച്ചു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t

Related Articles

Back to top button