അർഹരായ നിരവധി പേരിലേക്ക് ഇഫ്താർ കിറ്റുകൾ എത്തിച്ച് യുണീഖിന്റെ ‘ഖത്ര’ പദ്ധതി
ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനയായ യുണീഖിന്റെ റമദാൻ റിലീഫ് പദ്ധതി ‘ഖത്ര’ ശ്രദ്ധേയമായി. ഖത്ര -സ്നേഹത്തിന്റയും, ആർദ്രതയുടെയും കുഞ്ഞു തുളി എന്ന പേരിൽ തുടങ്ങിയ പദ്ധതി, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സാധാരക്കാർക്കും, തൊഴിലാളികൾകുമിടയിൽ ഇഫ്താർ കിറ്റുകളും, ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നവർക്കായി ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റുകളും വിതരണം ചെയ്തു.
ഈ വർഷത്തെ റമദാനിൽ മൂന്നു ഘട്ടങ്ങളിലായി പൂർത്തിയാക്കിയ പദ്ധതിയിൽ 600 പേർക്ക് സഹായം ലഭിച്ചു. നമുക്കുള്ളതിൽ നിന്നും സാധ്യമാകുന്ന ഒരു പങ്ക് ഏറ്റവും അർഹരായവർക് നൽകുക എന്ന സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കുകയും, ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തങ്ങൾക് പ്രചോദനമാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഖത്തറിലെ സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന UNIQ അംഗങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ് പദ്ധയുടെ വിജയത്തിന് കാരണമെന്ന് മാനേജ്മെന്റ് കമ്മിറ്റിക്കു വേണ്ടി UNIQ പ്രസിഡന്റ് ലുത്ഫി കലമ്പൻ അറിയിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5