WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

യുണീഖ് നഴ്സസ് ദിനാഘോഷം വെള്ളിയാഴ്ച

ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുണിഖ് – ഇന്റർനാഷണൽ നഴ്സസ് ഡേ ആഘോഷം മെയ്‌ 17 വെള്ളിയാഴ്ച, പോടാർ പേൾ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

ഖത്തറിലെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ശ്രീ:സന്ദീപ് കുമാർ ഉൽഘാടനം നിർവഹിക്കുന്ന പരിപാടിയിൽ, ഐ ബി പി സി പ്രസിഡന്റ്‌ ജാഫർ സാദിക്ക്,ഹമദ് മെഡിക്കൽ കോർപറേഷൻ ആക്ടിങ് ചീഫ് നഴ്സിംഗ് ഓഫീസർ മറിയം നൂഹ് അൽ മുതവ, ഇന്ത്യൻ അപക്സ് ബോഡി പ്രസിഡന്റ്മാർ , വിവിധ സംഘടനാ പ്രധിനിധികൾ എന്നിവർ പങ്കെടുക്കും.

UNIQ Award for Nursing excellence
“Proclamation of Profession beyond Boundaries” അവാർഡ് ദാനവും, ഖത്തറിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്സുമാരും, കുടുംബാങ്കങ്ങളും അവതരിപ്പിക്കുന്ന കലാ പരിപാടികളും,ഖത്തറിലെ ഇന്ത്യൻ നഴ്സുമാർക്കും, കുട്ടികൾക്കുമായി സംഘടിപ്പിച്ച ഡ്രോയിങ്, കളറിങ് മത്സരങ്ങളുടെ സമ്മാന ദാനവും , സംഗീത നിശയും അരങ്ങേറും.

പരിപാടിയിലേക്ക് ഖത്തറിലെ മുഴുവൻ ഇന്ത്യൻ നഴ്സുമാരെയും കുടുംബാങ്കങ്ങളെയും സ്വാഗതം ചെയ്യുന്നതായി യുണിഖ് പ്രസിഡന്റ്‌ ലുത്ഫി കലമ്പൻ അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button