InternationalQatar
ഖത്തറിൽ യുഎൻ ഹൗസ് തുറന്നു

ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനിയും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ചേർന്ന് ശനിയാഴ്ച ലുസൈൽ യുഎൻ ഹൗസ് മേഖലയിൽ, ഉന്നതതല യുഎൻ നയതന്ത്ര കേന്ദ്രം-യുഎൻ ഹൗസ്- ഉദ്ഘാടനം ചെയ്തു.
ഐക്യരാഷ്ട്രസഭയും ഖത്തർ ഭരണകൂടവും തമ്മിലുള്ള കൂടിയാലോചന, സഹകരണം, ഏകോപനം എന്നിവയുടെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ആഴമാണ് ദോഹയിൽ യുഎൻ ഹൗസ് തുറക്കുന്നതിന് പിന്നിലെന്ന് ഉപപ്രധാനമന്ത്രി പറഞ്ഞു.
ഖത്തറിൽ യുഎൻ ഹൗസ് തുറക്കുന്നത് രാജ്യത്തിനും ഏജൻസിക്കും ഇടയിലെ സുപ്രധാന ബന്ധത്തെ സൂചിപ്പിക്കുന്നു, ഇരുവരും തമ്മിലെ സഹകരണം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു, അദ്ദേഹം വിശദമാക്കി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ