
ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരി ഗ്രൂപ്പ് തങ്ങളുടെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്ട്രീറ്റ് 16ല്‍ നാളെ മുതൽ തുറക്കും. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേയും സമീപ പ്രദേശങ്ങളിലേയും ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സനാഇയ്യ സ്ട്രീറ്റ് പതിനാറിലാണ് പുതിയ ഔട്ട്ലെറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്.
ഉദ്ഘാടനത്തിനോടനുബന്ധിച്ച് നിരവധി ഓഫറുകളും കമ്പനി പ്രഖ്യാപിച്ചു. 50 റിയാലിന് പര്‍ച്ചേസ് ചെയ്യുന്നവരിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു ലക്ഷം റിയാലിന്റെ ക്യാഷ് പ്രൈസുകളും 65 ഇഞ്ച് ടിവി, ലാപ്പ്ടോപ്പ്, സാംസംഗ് മൊബൈല്‍ അടക്കം അര ലക്ഷം റിയാല്‍ വരെ മൂല്യമുള്ള സമ്മാനങ്ങളും സ്വന്തമാക്കാൻ അവസരമുണ്ട്.
നാളെ മുതല്‍ 2023 ഫെബ്രുവരി 15 വരെയാണ് ഓഫറുകൾ പുതിയ ഔട്ലെറ്റില് ലഭ്യമാകുക.
അതേസമയം സഫാരിയുടെ മെഗാ പ്രമോഷനായ സഫാരി വിന് 5 നിസാന്‍ പട്രോള്‍ കാര്‍ പ്രമോഷനിലൂടെ 5 നിസാന്‍ പട്രോള്‍ 2022 മോഡല്‍ കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരം പുതിയ ഔട്ട്ലെറ്റിലും ലഭ്യമാവും. സഫാരിയുടെ ഏത് ഔട്ട്ലറ്റുകളില് നിന്നും വെറും അമ്പത് റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ നറുക്കടുപ്പിലൂടെ ഉപഭോക്താക്കൾക്ക് ഈ മെഗാ സമ്മാന പദ്ധതിയില്‍ ഭാഗമാവാം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB