ഉപരോധത്തിന് ശേഷം ഇതാദ്യം; യുഎഇ പ്രസിഡന്റ് ഖത്തറിൽ; സ്വീകരിച്ച് ഷെയ്ഖ് തമീം
യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗഹൃദ സന്ദർശനത്തിനായി ഖത്തറിലെത്തി. 2017 മുതൽ 2021 വരെ നീണ്ടു നിന്ന ഖത്തറിനെതിരായ സൗദി-യുഎഇ നേതൃത്വത്തിലുള്ള ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് യുഎഇ പ്രസിഡന്റ് ഖത്തറിലെത്തുന്നത്.
തിങ്കളാഴ്ച രാവിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അമീരി ടെർമിനലിൽ എത്തിയ അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
അമീറിന്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി, അമീരി ദിവാൻ മേധാവി ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB