Qatar

നാളെ 2 പെട്രോൾ സ്റ്റേഷനുകൾ അടച്ചിടുമെന്ന് വുഖൂദ്

ഖത്തർ ഫ്യുവൽ – വുഖൂദ്, ഒക്ടോബർ 26 ന് രാവിലെ രണ്ട് പെട്രോൾ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. ഓർബിറ്റൽ ഹൈവേയിലെ അൽ മീരാദ് 4 പെട്രോൾ സ്റ്റേഷൻ, ബുൾ ഹെമ്മൈദ് പെട്രോൾ സ്റ്റേഷൻ എന്നിവയാണ് അടച്ചിടുക.

“2025 ഒക്ടോബർ 26 ഞായറാഴ്ച പുലർച്ചെ 12 മുതൽ പുലർച്ചെ 3 വരെ ഷെഡ്യൂൾ ചെയ്ത സിസ്റ്റം അപ്‌ഗ്രേഡിനായി ഈ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചിടുമെന്ന് അറിയിക്കുന്നു,” കമ്പനി പറഞ്ഞു.

അസൗകര്യത്തിൽ കമ്പനി ക്ഷമ ചോദിക്കുകയും ഉപഭോക്താക്കളുടെ സഹകരണത്തിന് നന്ദി പറയുകയും ചെയ്തു.  

Related Articles

Back to top button