Qatar
ഈ സമയങ്ങളിൽ ഖത്തർ റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം
ദോഹ: ഖത്തറിൽ ട്രാഫിക്കിൽ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ട്രക്കുകൾക്ക് സമയനിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക്ക് പൊലീസ് വകുപ്പ്. രാവിലെ 6 മുതൽ 8:30 വരെയും, ഉച്ചയ്ക്ക് 12 മുതൽ 3 വരെയും, വൈകിട്ട് 5 മുതൽ 10 വരെയുമാണ് നിരോധിത സമയം. പ്രധാനസമയങ്ങളിൽ റോഡുകളിൽ വലിയ ട്രക്കുകളുടെ സാന്നിധ്യം ഓഫീസ് ജീവനക്കാർക്കും മറ്റും വലിയ അളവിൽ യാത്രാബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി.