ഖത്തറിൽ ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു
ഖത്തർ റോഡിൽ ട്രാഫിക്ക് നിയമം ലംഘിച്ച് ഓടിച്ച ട്രക്കിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (MoI) അറിയിച്ചു. ട്രാഫികിന് വിപരീത ദിശയിൽ ഓടിക്കുന്ന ട്രക്കിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
“പ്രശ്നം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന്, ട്രക്കും പിടിച്ചെടുത്തതായും ഡ്രൈവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും” മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.
സമാനമായി കഴിഞ്ഞ മാസം, ഖത്തറിലെ പൊതുനിരത്തുകളിൽ അശ്രദ്ധമായി ഓടിച്ചതിന് കാർ അധികാരികൾ പിടിച്ചെടുത്തതിനെത്തുടർന്ന് ഒരു കാർ ഡ്രൈവർ നിയമപോരാട്ടത്തിൽ ഏർപ്പെടുകയും തുടർന്ന് പരാജയപ്പെടുകയും ചെയ്തിരുന്നു.
ക്യാമറയിൽ പതിഞ്ഞതിനെ തുടർന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും നിയമനടപടി നേരിടുകയും ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് സ്ഥിരീകരിച്ചു.
ഖത്തർ നിയമപ്രകാരം, അശ്രദ്ധമായി വാഹനമോടിച്ചാൽ 3 മാസത്തേക്ക് വാഹനം പിടിച്ചെടുക്കാനും പിഴ ഈടാക്കാനും കഴിയും. ചില കേസുകളിൽ, കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ