ഗസ്സയിലെ സമാധാന ഉടമ്പടി നയതന്ത്ര പരിശ്രമത്തിലും അമീറിന്റെ പ്രത്യേക ശ്രദ്ധയിലും: ഖത്തർ
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ മാർഗനിർദേശത്തിലും വ്യക്തിപരമായ ശ്രദ്ധയിലും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി, യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും ചേർന്ന് നടത്തിയ അശ്രാന്തമായ നയതന്ത്ര ശ്രമങ്ങൾക്കൊടുവിലാണ് ഗസ്സയിൽ കഴിഞ്ഞയാഴ്‌ച ആരംഭിച്ച സമാധാന ഉടമ്പടി സാധ്യമായതെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി പറഞ്ഞു.
അതേസമയം, യുദ്ധ വിരാമം ഇന്ന് ഏഴാം ദിവസത്തേക്ക് നീട്ടുന്നതായി ഖത്തർ ഇന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു.
ആദ്യ ദിനങ്ങളിൽ 90-ലധികം സിവിലിയൻ സ്ത്രീകളെ മോചിപ്പിക്കുന്നതിന് പുറമേ, മറ്റൊരു കരാറിന് ശേഷം അത് രണ്ട് ദിവസത്തേക്ക് നീട്ടുകയും ചെയ്തു. ഗാസ മുനമ്പിൽ ബന്ദികളാക്കിയ കുട്ടികളെയും ഇസ്രായേൽ ജയിലുകളിൽ തടവിലാക്കിയ 210 പലസ്തീനിയൻ സ്ത്രീകളെയും കുട്ടികളെയും വിട്ടയച്ചു. ഗാസ മുനമ്പിലേക്ക് അധിക ദുരിതാശ്വാസ സഹായങ്ങൾ അനുവദിക്കുകയും ചെയ്തു.
ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് ഇന്ന് നടന്ന യുഎൻ സുരക്ഷാ കൗൺസിൽ ബ്രീഫിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാസ മുനമ്പിലെ ഫലസ്തീൻ ജനത ഏഴ് വിനാശകരമായ ആഴ്‌ചകളിലൂടെയാണ് കടന്ന് പോയതെന്നും അതിന്റെ അപകടകരവും അഭൂതപൂർവവുമായ വശങ്ങളെക്കുറിച്ചും അനന്തരഫലങ്ങളെക്കുറിച്ചും അതിൽ ഉൾപ്പെട്ട അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതരമായ ലംഘനങ്ങളെക്കുറിച്ചും സുരക്ഷാ കൗൺസിൽ നിരന്തരം ബോധവാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv