മെട്രോലിങ്ക് സേവനങ്ങളിൽ ഇപ്പോൾ ട്രാവൽ കാർഡുകൾ സ്വീകരിക്കുമെന്ന് ദോഹ മെട്രോ അറിയിച്ചു.
ട്രാവൽ കാർഡ് ഉടമകൾക്ക് അവരുടെ സ്റ്റാൻഡേർഡ്, ഗോൾഡ് ക്ലബുകളിൽ പെട്ട കാർഡുകൾ, ബസ് കയറുമ്പോൾ തന്നെ റീഡറിൽ ടാപ്പ് ചെയ്ത് സേവനം ഉപയോഗപ്പെടുത്താം.
അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികളും മെട്രോലിങ്ക് സേവനങ്ങൾ ഉപയോഗിക്കുന്നതിന് ടാപ്പ് ചെയ്യണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്.
എന്നാൽ പേപ്പർ ടിക്കറ്റുകൾക്ക് പുതിയ ഓപ്ഷൻ ബാധകമല്ല.
തുടക്കത്തിൽ നടപ്പിലാക്കിയ മെട്രോലിങ്ക് ക്യുആർ കോഡും കർവ സ്മാർട്ട് കാർഡുകളും ഇപ്പോഴും സാധുതയുള്ളതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD