WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഡെലിവറി ബൈക്ക് അപകടങ്ങൾ മൂന്നിരട്ടി വർധിച്ചു; കാരണം

“രാജ്യത്തെ ഡെലിവറി ബൈക്ക് അപകടങ്ങൾ എങ്ങനെ കുറയ്ക്കാം” എന്ന വിഷയത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (ജിഡിടി) ശിൽപശാല സംഘടിപ്പിച്ചു.

ഡെലിവറി ലൊക്കേഷൻ കണ്ടെത്താൻ മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നതിനാൽ വാഹനമോടിക്കുമ്പോൾ ഫോണിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ അപകടങ്ങളുടെ പ്രധാന കാരണമെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെയും ഹമദ് മെഡിക്കൽ കോർപ്പറേഷന്റെയും നിരീക്ഷണ റിപ്പോർട്ടുകൾ കാണിക്കുന്നതായി ശില്പശാല വ്യക്തമാക്കി.

“ഡെലിവറി ബൈക്കുകളുടെ എണ്ണം വർദ്ധിച്ചുവെന്നത് രഹസ്യമല്ല, ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് നല്ലതാണ്. എന്നാൽ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം അവയുടെ അപകടങ്ങളും അടുത്ത കാലത്തായി വർദ്ധിച്ചു, അതിനാൽ പ്രശ്‌നത്തിന്റെ കാരണങ്ങളും പരിഹാരങ്ങളും കണ്ടെത്തേണ്ടതുണ്ട്,” തിങ്കളാഴ്ച ഖത്തർ റേഡിയോയിൽ സംസാരിച്ച മീഡിയ ആൻഡ് ട്രാഫിക് അവേർനെസ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ കേണൽ ജാബർ മുഹമ്മദ് റാഷിദ് ഒഡൈബ പറഞ്ഞു.

2022 ന്റെ ആദ്യ പാദത്തിൽ ഹമദ് ട്രോമ സെന്റർ (എച്ച്‌ടിസി) ചികിത്സിച്ച ഗുരുതരമായ പരിക്കുകളുള്ള മോട്ടോർ സൈക്കിൾ ഡെലിവറി ഡ്രൈവർമാരുടെ (എംഡിഡി) എണ്ണം 2021 ലെ ഇതേ കാലയളവിൽ ചികിത്സിച്ചതിന്റെ മൂന്നിരട്ടിയായതായി കേണൽ ഒഡൈബ പറഞ്ഞു.

“2022 ന്റെ ആദ്യ പാദത്തിൽ ഗുരുതരമായ പരിക്കുകളോടെ 93 മോട്ടോർ സൈക്കിൾ ഡെലിവറി ഡ്രൈവർമാർക്ക് കേന്ദ്രം പരിചരണം നൽകിയിട്ടുണ്ട്, 2021 ലെ ഇതേ കാലയളവിൽ ഇത് 29 കേസുകളായിരുന്നു,” അദ്ദേഹം അഭിപ്രായപ്പെട്ടു.

മസ്തിഷ്ക ക്ഷതങ്ങൾ, ഒടിവുകൾ, ഛേദങ്ങൾ എന്നിവ മൂലമുള്ള ഓപ്പറേഷനുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് എച്ച്എംസിയുടെ ട്രോമ അനസ്തേഷ്യ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button