WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഖത്തറിലെ ജനസംഖ്യയിൽ കഴിഞ്ഞ വർഷത്തേക്കാൾ വർദ്ധനവ്

2024 സെപ്റ്റംബറിൽ ഖത്തറിലെ മൊത്തം ജനസംഖ്യ 3.14 ദശലക്ഷമായിരുന്നു. നാഷണൽ പ്ലാനിങ് കൗൺസിലിന്റെ കണക്കുകൾ പ്രകാരം മുൻവർഷത്തെ അപേക്ഷിച്ച് 2.7% വർധനയും 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 2.8% വർദ്ധനയും രേഖപ്പെടുത്തി. മൊത്തം ജനസംഖ്യയുടെ 70% പ്രതിനിധീകരിക്കുന്ന പുരുഷന്മാരുടെ ജനസംഖ്യ 2.21 ദശലക്ഷമായി. ഇത് വർഷം തോറുമുള്ള കണക്കിൽ 0.3%, മാസം തോറും 2% എന്നിങ്ങനെ വർദ്ധിച്ചു. 0.93 ദശലക്ഷമുള്ള സ്ത്രീകളുടെ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 30% ആണ്. 8.8% വാർഷിക വർദ്ധനവും 4.6% പ്രതിമാസ വർദ്ധനവും ഇതിൽ കാണാൻ കഴിയുന്നു.

പ്രായപരിധി അനുസരിച്ച് ജനസംഖ്യാ വളർച്ച നോക്കുമ്പോൾ, 15-24 വയസ്സ് പ്രായമുള്ള വിഭാഗമാണ് വലിയ വർദ്ധനവ് കാണിച്ചത്. ദേശീയ ശരാശരിയായ 2.7% എന്ന കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 8.5% വർദ്ധനവാണ് ഈ വിഭാഗത്തിനുണ്ടായത്. 15 വയസ്സിന് താഴെയുള്ളവർ 7.8% വർധിച്ചപ്പോൾ 65 വയസ്സിനു മുകളിലുള്ളവർ 5.8% വർദ്ധിച്ചു. 25-64 പ്രായത്തിലുള്ളവരുടെ 0.8% എന്ന കണക്കാണ് ഏറ്റവും ചെറിയ വർദ്ധനവ് കാണിക്കുന്നത്.

പ്രതിമാസ അടിസ്ഥാനത്തിൽ, 15 വയസ്സിന് താഴെയുള്ളവരുടെ എണ്ണം വർധിച്ചു. 6.5% ശതമാനമാണ് ഈ പ്രായത്തിലുള്ളവർ വർദ്ധിച്ചത്. 65 വയസ്സിന് മുകളിലുള്ളവർ 4.2%, 25-64 പ്രായക്കാർ 2.3%, 15-24 പ്രായക്കാർ 1% എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിൽ വർദ്ധനവ് കാണുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button