ക്രിക്കറ്റ് ലോകകപ്പ് കളിക്കാൻ ലക്ഷ്യമിട്ട് ഖത്തർ, മുൻ ഇംഗ്ലണ്ട് താരത്തെ പരിശീലകനായി നിയമിച്ചു

ഖത്തർ ദേശീയ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുൻ ബ്രിട്ടീഷ് ക്രിക്കറ്റ് താരം ടോബി ബെയ്‌ലിയെ നിയമിച്ചതായി ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
വിവിധ തലങ്ങളിലുള്ള ടീമുകളെയും കളിക്കാരെയും പരിശീലിപ്പിക്കുന്നതിൽ വിപുലമായ പരിചയസമ്പത്തുള്ള ഒരു പ്രൊഫഷണൽ ക്രിക്കറ്റ് പരിശീലകനാണ് ബെയ്‌ലി. നിരവധി ദേശീയ ടീമുകളുമായും ക്ലബ്ബുകളുമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
തന്റെ പരിശീലന ജീവിതത്തിൽ, അർജന്റീനിയൻ ദേശീയ ടീമിനെയും സ്കോട്ടിഷ് ക്ലബ് കാൾട്ടണിനെയും അദ്ദേഹം നയിച്ചു. അദ്ദേഹത്തിന്റെ കീഴിൽ, 2012-ൽ കാൾട്ടൺ ദേശീയ ടി20 ചാമ്പ്യൻഷിപ്പ് നേടി. സ്കോട്ടിഷ് ദേശീയ ടീമിനൊപ്പം അസിസ്റ്റന്റ് കോച്ചായും കുറച്ചുകാലം താൽക്കാലിക ഹെഡ് കോച്ചായും അദ്ദേഹം പ്രവർത്തിച്ചു.
2024-ൽ, വെൽഷ് ക്ലബ് ഗ്ലാമോർഗന്റെ ബാറ്റിങ്, ഫീൽഡിങ് അസിസ്റ്റന്റ് കോച്ചായിരുന്നു അദ്ദേഹം. യുവ കളിക്കാരെയും പരിശീലകരെയും പരിശീലിപ്പിക്കുന്ന ജിമ്മി അക്കാദമിയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE