Qatar
7000 കിലോയിലധികം നിരോധിത പുകയില പിടികൂടി
ഹമദ് തുറമുഖത്ത് മാരിടൈം കസ്റ്റംസ് നടത്തിയ പരിശോധനയിൽ ആയിരക്കണക്കിന് നിരോധിത പുകയില പിടിച്ചെടുത്തു. വെള്ളം ചൂടാക്കാനുള്ള ഉപകരണങ്ങളുള്ള കണ്ടെയ്‌നറിൽ ഒളിപ്പിച്ച നിലയിലാണ് വൻ തോതിലുള്ള പുകയില ശേഖരം പിടിച്ചത്. പിടിച്ചെടുത്ത പുകയിലയുടെ ആകെ ഭാരം 7,337.5 കിലോഗ്രാമാണ്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ്, എയർ കാർഗോ, പ്രൈവറ്റ് എയർപോർട്ട് കസ്റ്റംസ് എന്നിവയുടെ തപാൽ കൺസൈൻമെന്റ് ഡിപ്പാർട്ട്‌മെന്റ് മെതാംഫെറ്റാമൈൻ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയിരുന്നു. 1.65 കിലോഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/CGezRNsh35nLZC0vevQaom