WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
HealthQatar

നാട്ടിൽ നിന്നും വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ഇഹ്തിറാസിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം

ദോഹ: നാട്ടില്‍ നിന്നും ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനേഷൻ പൂർത്തിയാക്കി ഖത്തറിലെത്തുന്നവർക്ക് ഇഹ്തിറാസിൽ വാക്സിനേറ്റഡ് സ്റ്റാറ്റസും ഡീറ്റയിൽസും അപ്‌ഡേറ്റ് ചെയ്യാൻ eHealthEhteraz എന്ന ഇമെയിൽ വിലാസത്തിലൂടെ സാധിക്കുന്നതായി റിപ്പോർട്ട്.

ഇതിനായി, eHealthEhteraz@moph.gov.qa എന്ന ഇമെയില്‍ അഡ്രസ്സില്‍ ഐഡി, വിസ, പാസ്‌പോര്‍ട്ട്, വാക്സിനേഷന്‍ സിര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ മെയിൽ ചെയ്യുകയാണ് വേണ്ടത്.

16000 എന്ന ഡെഡിക്കേറ്റഡ് നമ്പറിൽ വിളിച്ചു ഒരു കംപ്ലയിന്റ് രജിസ്റ്റര്‍ ചെയ്ത് അതിന്റെ ടിക്കറ്റ് നമ്പര്‍ കൂടി അറ്റാച്ച് ചെയ്തുകൊടുക്കയാണെങ്കിൽ നടപടിക്രമങ്ങൾ വേഗത്തിലാവുകയും ചെയ്യുന്നു എന്നാണ് അനുഭവസ്ഥർ പറയുന്നത്. മെയിൽ അയച്ചതിന് ശേഷം 3 മുതൽ 4 ദിവസത്തിനുള്ളിൽ വിവരങ്ങൾ ഇഹ്തിറാസിൽ അപ്‌ഡേറ്റ് ആയതായി അനുഭവസ്ഥർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button