Qatar

ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഖത്തർ – ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഖത്തർ 2025-ന്റെ ടിക്കറ്റ് വിൽപ്പന ഇപ്പോൾ roadtoqatar.qa- വെബ്‌സൈറ്റിൽ ആരംഭിച്ചു. വിസ കാർഡ് ഉടമകൾക്ക് മാത്രമായാണ് പ്രത്യേക പ്രീസെയിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. പൊതു വിൽപ്പന നവംബർ 23-ന് ദോഹ സമയം രാവിലെ 8 മണിക്ക് ആരംഭിക്കും.

ഡിസംബർ 10, 13, 17 തീയതികളിൽ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ “അരാംകോ ഫിഫ ഇന്റർകോണ്ടിനൽ ടൂർണമെന്റിലെ” അവസാന മൂന്ന് മത്സരങ്ങൾക്കാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്.

ഫിഫ ഡെർബി ഓഫ് ദി അമേരിക്കാസ്, ഫിഫ ചലഞ്ചർ കപ്പ്, ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് എന്നിവയിൽ നിന്നുള്ള 2025-ലെ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ക്ലബ്ബിനെ ഈ മത്സരങ്ങൾ തീരുമാനിക്കും.

 ടിക്കറ്റുകൾ:

• മൂന്ന് വിഭാഗങ്ങൾ. വില 20 റിയാൽ മുതൽ ആരംഭിക്കുന്നു

• ഒരു മത്സരത്തിൽ ഒരാൾക്ക് പരമാവധി 6 ടിക്കറ്റുകൾ മാത്രം.

• ഡിജിറ്റൽ ടിക്കറ്റുകൾ മാത്രമേ ലഭ്യമാകൂ

• ഭിന്നശേഷിക്കാർക്ക് ആക്‌സസ് ചെയ്യാവുന്ന സീറ്റിംഗ് ലഭ്യമാണ് (ഇമെയിൽ: accessibility-fic@sc.qa)

മത്സര ഷെഡ്യൂൾ (ഖത്തർ):

ഫിഫ ഡെർബി ഓഫ് ദി അമേരിക്കാസ് ഖത്തർ 2025™

📅 10 ​​ഡിസംബർ 2025 – ബുധൻ | രാത്രി 8 മണി

🇲🇽 ക്രൂസ് അസുൽ (മെക്സിക്കോ) vs CONMEBOL ലിബർട്ടഡോറസ് 2025 വിജയി

📍 അഹമ്മദ് ബിൻ അലി സ്റ്റേഡിയം

ഫിഫ ചലഞ്ചർ കപ്പ് ഖത്തർ 2025™

📅 13 ഡിസംബർ 2025 – ശനി | രാത്രി 8 മണി

ഡെർബി ഓഫ് ദി അമേരിക്കാസ് vs 🇪🇬 പിരമിഡ്‌സ് എഫ്‌സി (ഈജിപ്ത്) വിജയി

📍 അഹമ്മദ് ബിൻ അലി സ്റ്റേഡിയം

ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനൽ ഖത്തർ 2025™

📅 17 ഡിസംബർ 2025 – ബുധൻ |  രാത്രി 8 മണി

🇫🇷 പാരീസ് സെന്റ് ജെർമെയ്ൻ (ഫ്രാൻസ്) vs ചലഞ്ചർ കപ്പ് വിജയി

📍 അഹമ്മദ് ബിൻ അലി സ്റ്റേഡിയം

2024-ൽ പുതുക്കിയ ഫിഫ ഇന്റർകോണ്ടിനന്റൽ കപ്പ് ആദ്യ പതിപ്പിന് ഖത്തർ ആതിഥേയത്വം വഹിച്ചിരുന്നു. ടൂർണമെന്റിൽ ലുസൈൽ സ്റ്റേഡിയത്തിൽ റയൽ മാഡ്രിഡ് ട്രോഫി ഉയർത്തി. 

2025-ലെ ഫിഫ അറബ് കപ്പിന്റെ വിശ്രമ ദിവസങ്ങളിലാണ് 2025 പതിപ്പ് നടക്കുക. ഒന്നിലധികം പ്രധാന ഇവന്റുകൾ ഒരേസമയം നടത്താനുള്ള ഖത്തറിന്റെ കഴിവും ഇത് അടിവരയിടുന്നു.

മത്സരങ്ങൾ നടക്കുന്ന അഹമ്മദ് ബിൻ അലി സ്റ്റേഡിയം അൽ റിഫ മെട്രോ സ്റ്റേഷനുമായി (ഗ്രീൻ ലൈൻ) നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ ഭിന്നശേഷി ആരാധകർക്ക് പൂർണ്ണ പ്രവേശനക്ഷമതയും ഈ സ്റ്റേഡിയം നൽകുന്നു.

Related Articles

Back to top button