സോഷ്യൽ മീഡിയ പരസ്യം വഴി വീട്ടുജോലിക്കാരെ കടത്തിയ പ്രവാസികൾ അറസ്റ്റിൽ
ഗാർഹിക തൊഴിലാളികളെ കടത്തുകയും താമസിപ്പിക്കുകയും നിയമവിരുദ്ധമായി ജോലി നൽകുകയും ചെയ്ത 3 പ്രവാസികളെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്‌സിലെ സെർച്ച് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റ് (എസ്‌എഫ്‌ഡി) അറസ്റ്റ് ചെയ്തു. ഏഷ്യൻ രാജ്യങ്ങളിലൊന്നിൽ നിന്നുള്ള മൂന്ന് പുരുഷന്മാരാണ് അറസ്റ്റിലായത്.
വീട്ടുജോലിക്കാരുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സോഷ്യൽ മീഡിയ പരസ്യത്തെ തുടർന്ന്, ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകളുമായി ചേർന്ന അന്വേഷണത്തിലാണ്, നിരവധി വീട്ടുജോലിക്കാരെ അനധികൃതമായി താമസിപ്പിച്ച പ്രതികളെ കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ, പ്രതികൾ കുറ്റം സമ്മതിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളിലൂടെ വീട്ടുജോലിക്കാരെ എങ്ങനെ പാർപ്പിക്കുകയും ജോലിക്കെടുക്കുകയും ചെയ്യുന്നു എന്നത് സംബന്ധിച്ച് വിശദാംശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ പ്രതികൾ കൈമാറുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട തുടർ നിയമ നടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.