WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

കൊവിഡ് മൂലം വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്കും ആനുകൂല്യം നൽകണം – ഖത്തർ കെഎംസിസി 

ദോഹ: സുപ്രീം കോടതി വിധി യുടെ പാശ്ചാത്തലത്തിൽ കൊറോണ മൂലം വിദേശത്ത് വെച്ച് മരണപ്പെട്ട ഇന്ത്യക്കാരുടെ ആശ്രിതർക്കും ആനുകൂല്യം നൽകണമെന്ന് ഖത്തർ കെഎംസിസി ആവശ്യപ്പെട്ടു. ഇന്ത്യയിൽ കൊറോണ മൂലം മരണപ്പെട്ട മുഴുവൻ പേരുടെയും ആശ്രിതർക്ക് ആനുകൂല്യം നൽകണമെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാണിച്ചാണ് വിദേശത്ത് വെച്ച് കൊറോണ മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെയും ആനുകൂല്യം ലഭിക്കുന്നവരിൽ ഉൾപ്പെത്തുണമെന്നു ഖത്തർ കെഎംസിസി സംസ്ഥാന കമ്മറ്റി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടത്.

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ദുരിതാശ്വാസ നിധിയിൽ നിന്നോ, വിദേശങ്ങളിലെ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടുകളിൽ നിന്നോ ഇതിനുള്ള പണം കണ്ടെത്തണം. ഈ ആവശ്യം ഉൾപ്പെടെ പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര -കേരള സർക്കാരുകൾക്കും, ഇന്ത്യൻ എംബസ്സിക്കും നിവേദനം നൽകുമെന്ന് കെഎംസിസി ഖത്തർ പ്രസ്താവനയിൽ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button