Qatar
ഹൃദയഭേദകം; കെട്ടിടം തകർന്ന് മരിച്ച മൂന്നാമത്തെ മലയാളിയെയും തിരിച്ചറിഞ്ഞു

ദോഹയിലെ മൻസൂറയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. കാസർകോട് പുളിക്കൂർ സ്വദേശി അഷ്റഫ് എന്ന അച്ചപ്പുവിന്റെ മൃതദേഹമാണ് ശനിയാഴ്ച വൈകീട്ടോടെ തിരിച്ചറിഞ്ഞത്. അപകടമുണ്ടായ ദിവസം മുതൽ ഇദ്ദേഹത്തെ കാണാതായതായി സുഹൃത്തുക്കൾ അറിയിച്ചിരുന്നു.
ഇതോടെ മന്സൂറ കെട്ടിട ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. മലപ്പുറം നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായി (39), പൊന്നാനി സ്വദേശി നൗഷാദ് മണ്ണുറയിൽ (44) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെയും ഇന്നുമായി കണ്ടെടുത്തിരുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp