Qatar

ഖത്തറിൽ പ്രീ പെയ്‌ഡ്‌ പാക്കേജുകളുടെ തുക കുറയ്ക്കണമെന്ന ഉപയോക്താക്കളുടെ ആവശ്യം, പ്രതികരിക്കാതെ ടെലികോം കമ്പനികൾ

ഖത്തറിലെ ടെലികോം കമ്പനികൾ നൽകുന്ന പ്രീ പെയ്‌ഡ്‌ പാക്കേജുകളുടെ തുക കുറയ്ക്കണമെന്നും സേവനങ്ങൾ ഉപഭോക്‌തൃ സൗഹൃദമാക്കണമെന്നുമുള്ള ആവശ്യങ്ങളുടെ ഭാഗമായി രാജ്യത്തെ ഒരു പ്രമുഖ മാധ്യമം കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (സിആർഎ) ഉദ്യോഗസ്ഥരെയും രാജ്യത്തെ പ്രധാന മൊബൈൽ സേവന ദാതാക്കളായ വോഡഫോൺ ഖത്തർ, ഉറീദു എന്നിവയുടെ പ്രതിനിധികളെയും ബന്ധപ്പെട്ടു.

എന്നാൽ ഉപഭോക്താക്കൾ ഉന്നയിച്ച പരാതികളെക്കുറിച്ച് പ്രതികരിക്കാൻ ഈ കമ്പനികളെല്ലാം വിസമ്മതിച്ചു. കുറഞ്ഞ ക്രെഡിറ്റ് വാലിഡിറ്റി പിരീഡ് കാരണം അക്കൗണ്ടുകളിൽ ബാലൻസ് ബാക്കിയുണ്ടെങ്കിൽ പോലും എല്ലാ മാസവും റീചാർജ് ചെയ്യാൻ നിർബന്ധിതരാകുന്നുവെന്ന പരാതിയാണ് ഉപയോക്താക്കൾ പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്.

ഇത്തരത്തിൽ ഇടയ്ക്കിടെ റീചാർജ് ചെയ്യുന്നത് ഉപയോക്താക്കളിൽ, പ്രത്യേകിച്ച് കുറഞ്ഞ വരുമാനമുള്ളവരുടെ സാമ്പത്തിക സാഹചര്യങ്ങളിൽ മാറ്റം വരുത്തുമെന്ന് അവർ പറഞ്ഞു. ബാലൻസ് തുകയുള്ളത് പലപ്പോഴും ഉപയോഗിക്കുന്നതിനു മുൻപ് കാലഹരണപ്പെടുന്നതും കസ്റ്റമേഴ്‌സിനെ അതൃപ്‌തിക്ക് കാരണമാകുന്നുണ്ട്.

കൂടുതൽ അനായാസത നൽകുന്നതിനും ചെലവ് നിയന്ത്രിക്കുന്നതിനുമായുള്ള പ്രീ പെയ്‌ഡ്‌ സേവനങ്ങളുടെ പ്രധാന ലക്ഷ്യത്തെ ഇത് സാധൂകരിക്കുന്നില്ലെന്ന് പല ഉപയോക്താക്കളും കരുതുന്നു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/D4WDfhjld0jFXSYHVlwyf2

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button