ഖത്തറിൽ ഇന്ന് രാത്രി “സൂപ്പർ ബ്ലൂ മൂൺ” കാണാം
ഓഗസ്റ്റ് 30-ന് ഖത്തറിന്റെ ആകാശത്ത് ബ്ലൂ മൂൺ ദൃശ്യമാകും. ഖത്തറിലും ലോകമെമ്പാടും ഇന്ന് വൈകുന്നേരം അപൂർവമായ ഒരു സൂപ്പർ ബ്ലൂ മൂൺ ഏറ്റവും തിളക്കത്തിൽ പ്രകാശിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.
ഖത്തർ കലണ്ടർ ഹൗസ് (ക്യുസിഎച്ച്) പ്രകാരം, ഒരേ മാസത്തിനുള്ളിൽ സംഭവിക്കുന്ന രണ്ടാമത്തെ പൂർണ്ണചന്ദ്രനെയാണ് ‘ബ്ലൂ മൂൺ’ എന്നു വിളിക്കുന്നത്. ആഗസ്റ്റ് മാസം ആരംഭത്തിൽ തന്നെ ഒരു പൂർണ്ണ സൂപ്പർമൂണ് സംഭവിച്ചു. മറ്റൊരു പൂർണ്ണ സൂപ്പർമൂണിൽ മാസം അവസാനിക്കും – ഇത് താരതമ്യേന അപൂർവമായ ജ്യോതിശാസ്ത്ര സംഭവമാണ്.
ഇന്ന് വൈകുന്നേരം മുതൽ നാളെ സൂര്യോദയത്തിന് മുമ്പ് വരെ, ചന്ദ്രൻ വലുതും കൂടുതൽ തിളക്കവുമുള്ളതായിരിക്കുമെന്ന് ക്യുസിഎച്ച് പറഞ്ഞു. സൂപ്പർമൂണിന് വലിപ്പം മാറില്ല. എന്നാൽ ഭ്രമണപഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്നതിനാൽ അത് വലുതും തെളിച്ചമുള്ളതുമായി കാണപ്പെടും.
‘ബ്ലൂ മൂൺ’ സാധാരണ തൂവെള്ള-ചാര നിറത്തിലുള്ള പൗർണ്ണമി പോലെയായിരിക്കുമെന്നും അതിന്റെ പേര് പോലെ നീലയായിരിക്കില്ലെന്നും ക്യുസിഎച്ച് വ്യക്തമാക്കി. പേര് യഥാർത്ഥത്തിൽ നിറത്തെയല്ല, മറിച്ച് അതിന്റെ ആവൃത്തിയെയാണ് സൂചിപ്പിക്കുന്നത്.
എന്തുകൊണ്ട് സൂപ്പർ ബ്ലൂ മൂൺ?
നാസയുടെ നിർവചനം പ്രകാരം, ഒരു കലണ്ടർ മാസം രണ്ട് പൂർണ്ണ ചന്ദ്രനെ കാണുന്നുവെങ്കിൽ, രണ്ടാമത്തേതിനെ ബ്ലൂ മൂൺ എന്ന് വിളിക്കുന്നു. ഒരു മാസത്തിനുള്ളിൽ രണ്ട് സൂപ്പർമൂണുകളെ “സൂപ്പർ ബ്ലൂ മൂൺ” ആക്കുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX