വേനൽ തീർന്നു. ശൈത്യത്തിലേക്ക് ചൂട് കുറച്ച് ഖത്തർ; മഴയ്ക്കും സാധ്യത
ഖത്തറിൽ വേനൽക്കാലം അവസാനിച്ചു. സെപ്തംബർ മാസം വേനലിനും ശരത്കാലത്തിനുമിടയിലുള്ള പരിവർത്തനകാലഘട്ടമായിയിരിക്കുമെന്നു ഖത്തർ കാലാവസ്ഥ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. ഈ ദിവസങ്ങളിൽ, ചൂട് ക്രമേണ കുറയുകയും ഹ്യൂമിഡിറ്റി കൂടുകയും ചെയ്യും. ആകാശത്ത് മേഘങ്ങളുടെ എണ്ണം വർധിക്കുന്നതിനൊപ്പം, ഉച്ചയ്ക്ക് ശേഷം മഴയ്ക്കുള്ള സാധ്യതയും കൂടുന്നു. കുറഞ്ഞത് മുതൽ മിതമായ വേഗതയിൽ സഞ്ചരിക്കുന്ന കിഴക്കൻ കാറ്റ് പ്രകടമായും ഉണ്ടാവുന്നതിനൊപ്പം, ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായും ക്യുഎംഡി പറഞ്ഞു.
സെപ്റ്റംബർ മാസത്തിലെ ശരാശരി താപനില 33 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ഇത് ഓഗസ്റ്റിലെ 35 ഡിഗ്രി സെൽഷ്യസിനെക്കാൾ കുറവാണ്. ഖത്തറിന്റെ ചരിത്രത്തിൽ സെപ്റ്റംബറിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1964 ൽ രേഖപ്പെടുത്തിയ 20.3 ഡിഗ്രി സെൽഷ്യസ് ആണ്. ഏറ്റവും കൂടിയ താപനിലയാകട്ടെ, 2001 ൽ രേഖപ്പെടുത്തിയ 46.2 ഡിഗ്രീയും.
First month of autumn begins as summer retreats#Qatar #Doha #Weather https://t.co/K1tIb9R68E
— The Peninsula Qatar (@PeninsulaQatar) September 1, 2021