QatarTechnology
വണ്ടിച്ചെക്ക് കേസുകൾ ഇനി എളുപ്പത്തിൽ പരിഹരിക്കാം
ബൗൺസ് ചെക്കുകളുമായി ബന്ധപ്പെട്ട പരാതികൾ MOI വെബ്സൈറ്റ് വഴിയോ Metrash2 ആപ്ലിക്കേഷൻ വഴിയോ സമർപ്പിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പരാതിക്കാരന്റേത് കോർപ്പറേറ്റ് ആണോ വ്യക്തിപരമാണോ എന്ന് വ്യക്തമാക്കണം, തുടർന്ന് ചെക്ക് ബൗൺസ് ആയ ബാങ്കിന് അടുത്തുള്ള ഒരു സുരക്ഷാ വകുപ്പ്/പോലീസ് സ്റ്റേഷൻ തിരഞ്ഞെടുക്കുക.
പരാതിക്കാരൻ പ്രതിയുടെ വിശദാംശങ്ങളും ബൗൺസ് ആയ ചെക്കും നൽകണം.
പോലീസ് സ്റ്റേഷനുകൾ സന്ദർശിക്കാതെ തന്നെ ബൗൺസ് ചെക്കുകൾ സംബന്ധിച്ച് പരാതികൾ ഫയൽ ചെയ്യാൻ കമ്പനികളെയും വ്യക്തികളെയും ഈ ഫീച്ചർ അനുവദിക്കുന്നു.
2020-ലാണ് ആഭ്യന്തര മന്ത്രാലയം അതിന്റെ വെബ്‌സൈറ്റ് വഴി ചെക്ക് പരാതികൾ സ്വീകരിക്കാൻ അനുവദിക്കുന്ന ഓൺലൈൻ സേവനം ആരംഭിച്ചത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB