BusinessQatarsports

നാഷണൽ സ്പോർട്സ് ഡേ: ഇന്ന് മുതൽ ഖത്തർ എയർവേയ്സിൽ വൻ ടിക്കറ്റ് ഓഫറുകൾ

ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച്, ഖത്തർ എയർവേയ്‌സ് ലോകമെമ്പാടുമുള്ള 140 ലധികം മേഖലകളിലേക്കുള്ള പ്രീമിയം, ഇക്കണോമി ക്ലാസ് ടിക്കറ്റ് നിരക്കുകളിൽ 35 ശതമാനം വരെ ഇളവുകൾ പ്രഖ്യാപിച്ചു. 

ഫെബ്രുവരി ഏഴ് ഇന്നു മുതല്‍ ഫെബ്രുവരി 11 വരെ അഞ്ച് ദിവസത്തേക്ക് എടുക്കുന്ന ടിക്കറ്റുകൾക്കാണ് ഓഫർ ലഭ്യമാവുക. ഈ കാലയളവിൽ എടുക്കുന്ന 2022 ഒക്ടോബര്‍ 31 വരെയുള്ള യാത്രാ ടിക്കറ്റുകൾക്ക് ഓഫർ ബാധകമാകും. 

യാത്രക്കാർക്ക് qatarairways.com/QSD-ൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

ഒപ്പം ഫിഫ ലോകകപ്പ് ഖത്തർ 2022 ഉദ്ഘാടന മത്സരത്തിനുള്ള രണ്ട് ടിക്കറ്റുകൾ, ഖത്തർ എയർവേയ്‌സ് നെറ്റ്‌വർക്കിലെ അവരുടെ പ്രിയപ്പെട്ട സ്പോർട്ട്സ് രാജ്യത്തിലേക്ക് ഇക്കണോമി ക്ലാസിൽ രണ്ട് ടിക്കറ്റുകൾ, ഒരു ജിം അംഗത്വം എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന 100 ലധികം ഭാഗ്യശാലികൾക്ക് സമ്മാനവും ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button