Qatar
എക്‌സ്‌പോ സന്ദർശകർക്ക് സ്‌പെഷ്യൽ പ്രൊമോ കോഡ് ഉപയോഗിക്കാം
എക്‌സ്‌പോ ദോഹ അന്താരാഷ്ട്ര സന്ദർശകർ ഫ്ലൈറ്റുകളും ഹോട്ടലുകളും ബുക്ക് ചെയ്യുമ്പോൾ EXPO23 എന്ന പ്രത്യേക പ്രൊമോ കോഡ് ഉപയോഗിക്കാനാകുമെന്ന് എക്‌സ്‌പോ 2023 ദോഹ അതിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ അറിയിച്ചു. ഖത്തർ എയർവേയ്‌സ് ടിക്കറ്റുകൾക്കും ഹോട്ടൽ ബുക്കിങ്ങിനും പ്രമോ കോഡ് ഉപയോഗിക്കാം.
എക്‌സ്‌പോ 2023 ദോഹയിലേക്കുള്ള പ്രവേശനം എല്ലാ സന്ദർശകർക്കും സൗജന്യമാണ്. 2023 ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ നടക്കുന്ന ഇവന്റിനായി സന്ദർശകർക്ക് ഹയ്യ കാർഡ് ഓപ്‌ഷൻ ഉണ്ടായിരിക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX