ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ റീട്ടെയിൽ, കാറ്ററിംഗ് ഔട്ട്‌ലെറ്റുകളുടെ ഓപ്പറേറ്റർ സംഘമായ ഖത്തർ ഡ്യൂട്ടി ഫ്രീ (ക്യുഡിഎഫ്) പരീക്ഷണാടിസ്ഥാനത്തിലുള്ള സമ്മിശ്ര റീട്ടെയ്‌ൽ, ഡൈനിംഗ് കൺസെപ്റ്റ് ആയ സൂഖ് അൽ മതർ ഇന്ന് മുതൽ അവതരിപ്പിച്ചു.
വിമാനത്താവളത്തിന്റെ അറബി പദമയ മത്തറിനോടൊപ്പം മാർക്കറ്റ് എന്നർത്ഥം വരുന്ന സൂഖ് ചേരുന്നതാണ് സൂഖ് അൽ മത്തർ. HIA യുടെ നോർത്ത് നോഡ് ടെർമിനലിൽ സ്ഥിതി ചെയ്യുന്ന ഒരു പരമ്പരാഗത ഖത്തരി സൂഖാണ് ഇത്. ഏഴ് കടകളും രണ്ട് റെസ്റ്റോറന്റുകളും ഉൾപ്പെടുന്നു.
അൽ തുമാമ സ്റ്റേഡിയം പോലുള്ള ലോകോത്തര വാസ്തുവിദ്യാ പദ്ധതികൾക്ക് ഡിസൈൻ നിർവഹിച്ച പ്രശസ്തനായ ആർക്കിടെക്റ്റ് ശ്രീ. ഇബ്രാഹിം എം. ജെയ്ദയുമായി സഹകരിച്ചാണ് ഈ ആശയം വികസിപ്പിച്ചെടുത്തത്.
സൂഖ് അൽ മതറിലെ ഷോപ്പുകളുടെയും ഡൈനിംഗ് ഓപ്ഷനുകളുടെയും ലൈനപ്പ് ഖത്തറിലെ പഴയ മാർക്കറ്റ് കോറിഡോറുകളിൽ പരമ്പരാഗതമായി കാണപ്പെടുന്ന സാധങ്ങളേയും ലഘുഭക്ഷണങ്ങളും ഓർമിപ്പിക്കുന്നു. രണ്ട് റെസ്റ്റോറന്റുകളും ഏഴ് സ്റ്റോറുകളും ഉള്ളതിനാൽ, എല്ലാ ഷോപ്പർമാരേയും ഉൾക്കൊള്ളും വിധം സ്ഥല സൗകര്യവും സജ്ജമാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv