Qatar

MoCI സിംഗിൾ വിൻഡോ സേവനങ്ങൾ ഇനി വൈകുന്നേരങ്ങളിലും ലഭ്യമാവും

വ്യാപാര-വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചതനുസരിച്ച്, ഇന്ന് (ഫെബ്രുവരി 2, 2025) മുതൽ സിംഗിൾ വിൻഡോ സേവനങ്ങൾ വൈകുന്നേരം സമയങ്ങളിലും നൽകുന്നതായിരിക്കും.

മന്ത്രാലയത്തിന്റെ ലൂസൈലിലെ ആസ്ഥാനത്ത് ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ വൈകിട്ട് 2 മുതൽ 6 വരെ ഉദ്യോഗസ്ഥർ സഹായത്തിനായി ലഭ്യമാവും.

മന്ത്രാലയ ഉദ്യോഗസ്ഥർ തൽക്ഷണ പിന്തുണ നൽകുകയും, ഇടപാടുകൾ സുഗമമായും കാര്യക്ഷമമായും പൂർത്തിയാക്കുന്നത് ഉറപ്പാക്കുകയും ചെയ്യും.

നിക്ഷേപകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ലക്ഷങ്ങളുടെ ഭാഗമായാണ് നടപടി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button