Qatar

ഇന്ന് മുതൽ ഏകജാലക സേവനങ്ങൾ ലഭ്യമാകുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം

ഇന്ന്, ഫെബ്രുവരി 2, 2025 മുതൽ വൈകുന്നേരസമയങ്ങളിൽ ഏകജാലക സേവനങ്ങൾ ലഭ്യമാകുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു.

ഞായറാഴ്ച്ച മുതൽ വ്യാഴം വരെ ഉച്ചയ്ക്ക് 2 മണിക്കും വൈകുന്നേരം 6 മണിക്കും ഇടയിൽ ലുസൈലിലെ മന്ത്രാലയത്തിൻ്റെ ആസ്ഥാനത്ത് ജീവനക്കാർ ഉണ്ടായിരിക്കും.

പ്രക്രിയകൾ എളുപ്പമാക്കാനും നിക്ഷേപകർക്ക് സേവന നിലവാരം മെച്ചപ്പെടുത്താനും ഈ ഘട്ടം ലക്ഷ്യമിടുന്നു.

വേഗത്തിലുള്ള പിന്തുണ നൽകാനും ഇടപാടുകൾ സുഗമമായും കാര്യക്ഷമമായും പൂർത്തിയാകുന്നുവെന്ന് ഉറപ്പാക്കാനും ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകും.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button