Qatarsports

ജൂൺ 13, 14: ദോഹ മെട്രോ പുലർച്ചെ 1 മണി വരെ ദീർഘിപ്പിക്കും

ഫിഫ ലോകകപ്പ് ഇന്റർകോണ്ടിനെന്റൽ പ്ലേ ഓഫ് മത്സരങ്ങൾ 2022 ജൂൺ 13, 14 തീയതികളിൽ നടക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്ന ഫുട്ബോൾ ആരാധകരുടെ സൗകര്യാർത്ഥം ദോഹ മെട്രോ ഈ രണ്ട് ദിവസവും പുലർച്ചെ 1 മണി വരെ സർവീസ് നീട്ടുമെന്ന് അധികൃതർ അറിയിച്ചു.

“2022 ജൂൺ 13 & 14 തീയതികളിൽ, അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന ഫുട്ബോൾ ഇവന്റിനായി മെട്രോ സർവീസുകൾ പുലർച്ചെ 1 മണി വരെ നീട്ടും” ദോഹ മെട്രോ ട്വീറ്റ് ചെയ്തു.

ജൂൺ 13 ന്, CONMEBOL യോഗ്യതാ റൗണ്ടിൽ അഞ്ചാം സ്ഥാനത്തെത്തിയ പെറുവിനെ ഓസ്‌ട്രേലിയ നേരിടും. ജൂൺ 13 ന് കോൺകാകാഫ് യോഗ്യതാ റൗണ്ടിൽ നാലാം സ്ഥാനത്തെത്തിയ കോസ്റ്റാറിക്ക OFC ചാമ്പ്യന്മാരായ ന്യൂസിലൻഡിനെ നേരിടും. രണ്ട് മത്സരങ്ങളും പ്രാദേശിക സമയം രാത്രി 9 മണിക്ക് ആരംഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button