Qatar

വിൽപ്പന 120 മില്യൺ റിയാൽ കവിഞ്ഞു, വലിയ വിജയമായ ഷോപ്പ് ഖത്തർ 2025 സമാപിച്ചു

വിസിറ്റ് ഖത്തർ സംഘടിപ്പിച്ച ഷോപ്പ് ഖത്തർ 2025 വൻ വിജയമായി. ഇതിന്റെ ഭാഗമായുള്ള മൊത്തം വിൽപ്പന QR120 ദശലക്ഷം കവിഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50% വർധനവാണിത്.

ഇതിനു പുറമെ പങ്കെടുത്ത 5,000 സ്റ്റോറുകളിലായി 592,000 റാഫിൾ കൂപ്പണുകൾ വിതരണം ചെയ്‌ത്‌ 2.5 ദശലക്ഷത്തിലധികം ഖത്തർ റിയാൽ മൂല്യമുള്ള സമ്മാനങ്ങൾ നൽകി.

സമാപന ചടങ്ങിൽ തത്സമയ സംഗീതം, ഗെയിമുകൾ, മത്സരങ്ങൾ, ബിഗ് ഫൈനൽ റാഫിൾ നറുക്കെടുപ്പ് എന്നിവ ഉണ്ടായിരുന്നു. അൽ അഹ്‌ലി ബാങ്ക് സ്പോൺസർ ചെയ്‌ത ഒരു പ്രത്യേക മത്സരത്തിലൂടെ 10 വിജയികൾക്ക് 1000 റിയാൽ വീതം സമ്മാനമായി നൽകി.

മൊത്തത്തിൽ ഒമ്പത് ഷോപ്പർമാർ വലിയ ക്യാഷ് പ്രൈസുകൾ നേടി, ഒരു ഭാഗ്യശാലിയായ വിജയി ഏറ്റവും വലിയ സമ്മാനമായ ടെസ്‌ല സൈബർട്രക്ക് സ്വന്തമാക്കി.

ഷോപ്പ് ഖത്തർ 2025 മികച്ച കിഴിവുകളും പ്രമോഷനുകളും ആവേശകരമായ റാഫിൾ നറുക്കെടുപ്പുകളും വാഗ്ദാനം ചെയ്തു. പങ്കെടുക്കുന്ന മാളുകളിൽ ചെലവഴിക്കുന്ന ഓരോ QR200-നും, ഷോപ്പർമാർക്ക് ഒരു റാഫിൾ കൂപ്പൺ ലഭിച്ചു.

പ്രതിവാര നറുക്കെടുപ്പുകളിൽ, വിജയികൾക്ക് സമ്മാനങ്ങൾ ലഭിച്ചു:

5 ഭാഗ്യശാലികൾ ആഡംബര കാറുകൾ നേടി
4 വിജയികൾക്ക് QR100,000 വീതം ലഭിച്ചു
4 വിജയികൾ QR50,000 വീതം നേടി
4 വിജയികൾക്ക് QR30,000 വീതം ലഭിച്ചു
8 വിജയികൾക്ക് QR20,000 വീതം ലഭിച്ചു
12 വിജയികൾ 10,000 റിയാൽ വീതം നേടി

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button