Qatar
ഭാര്യ ശൈഖ മറിയം ബിൻത് അബ്ദുല്ല അൽ അതിയ്യയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി അമീരി ദിവാൻ

ഖത്തർ മുൻ ഭരണാധികാരിയും പരേതനുമായ ശൈഖ് അലി ബിൻ അബ്ദുല്ല അൽ താനിയുടെ ഭാര്യ ശൈഖ മറിയം ബിൻത് അബ്ദുല്ല അൽ അതിയ്യ അന്തരിച്ചു. നിര്യാണത്തിൽ അമീരി ദിവാൻ അനുശോചനം അറിയിച്ചു.
പ്രസ്താവന പ്രകാരം, ശനിയാഴ്ച അൽ ഖറൈത്തിയാത്ത് പ്രദേശത്തെ നാസർ ബിൻ അബ്ദുല്ല അൽ അതിയ്യ പള്ളിയിൽ മഗ്‌രിബ് നമസ്കാരത്തിന് ശേഷം മയ്യിത്ത് പ്രാർത്ഥന നടത്തുകയും തുടർന്ന് അൽ ഖറൈത്തിയാത്ത് ഖബർസ്ഥാനിൽ സംസ്‌കരിക്കുകയും ചെയ്തു.




