ജാസിം ബിൻ മുഹമ്മദ് അൽ അഹമ്മദ് അൽതാനി സ്ട്രീറ്റിനും അൽ മനാസീർ ഇൻ്റർസെക്ഷനിലേക്കുള്ള അൽ സൈലിയ റോഡിനുമിടയിൽ സ്ഥിതി ചെയ്യുന്ന, അൽ ഫുറൂസിയ സ്ട്രീറ്റിനായി, 800 മീറ്റർ നീളമുള്ള സർവീസ് റോഡ് പൂർത്തിയായതായി അഷ്ഗാൽ അറിയിച്ചു.
കൂടാതെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ റോഡ് മെച്ചപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായി അതിൻ്റെ അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങളും പൂർത്തിയാക്കി.
അൽ ഫുറൂസിയ സ്ട്രീറ്റിലെ സർവീസ് റോഡ്, അൽ മനാസീർ ഐ/എസിലേക്ക് പോകുന്ന പ്രധാന ട്രാഫിക്കിനെ സർവീസ് റോഡിലെ ട്രാഫിക്കിൽ നിന്ന് വേർതിരിച്ച് ഗതാഗതം ക്രമീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വശത്തുള്ള വാണിജ്യ സ്ഥാപനങ്ങളിലേക്കുള്ള സഞ്ചാരം പുതിയ റോഡ് സുഗമമാക്കുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD