InternationalQatar

ഇടനിലക്കാരില്ലാതെ ഉംറ വിസക്ക് അപേക്ഷിക്കാം; സൗദി അറേബ്യ ‘നുസുക് ഉംറ’ എന്ന പുതിയ സേവനം ആരംഭിച്ചു

ഇടനിലക്കാരെ ഉപയോഗിക്കാതെ സൗദി അറേബ്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലെ ആളുകൾക്ക് ഉംറ വിസയ്ക്ക് അപേക്ഷിക്കാനും സേവനങ്ങൾ നേരിട്ട് ബുക്ക് ചെയ്യാനും എളുപ്പമാക്കുന്ന “നുസുക് ഉംറ” എന്ന പുതിയ സേവനം സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ആരംഭിച്ചു.

നുസുക് ഉംറ പ്ലാറ്റ്‌ഫോം വഴി, തീർഥാടകർക്ക് അപേക്ഷിക്കുന്നത് മുതൽ വിസ നേടുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും എല്ലാം ഓൺലൈനായി കൈകാര്യം ചെയ്യാൻ കഴിയും. കൂടാതെ നിരവധി സേവനങ്ങളിൽ നിന്നും പാക്കേജുകളിൽ നിന്നും അവരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ളത് തിരഞ്ഞെടുക്കാനും കഴിയും.

സ്വന്തം രാജ്യങ്ങളിലെ സർട്ടിഫൈഡ് ഏജന്റുമാർ വിസക്ക് അപേക്ഷിക്കാനുള്ള ഓപ്ഷൻ തീർത്ഥാടകർക്ക് ഇപ്പോഴുമുണ്ട്. കൂടാതെ ഈ ഏജന്റുമാരെ ഇതേ പ്ലാറ്റ്‌ഫോമിലൂടെ കണ്ടെത്താനും പരിശോധിക്കാനും കഴിയും.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t

Related Articles

Back to top button